ബിജെപിയുടെ പരിപാടിയില്‍ വീണ്ടും പി സി ജോര്‍ജ്ജ്
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപി കോട്ടയത്ത് സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ ഇത്തവണയും പി സി ജോര്‍ജ്ജ് പങ്കെടുത്തു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപി കോട്ടയത്ത് സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ ഇത്തവണയും പി സി ജോര്‍ജ്ജ് പങ്കെടുത്തു. വല്ലഭായി പട്ടേലിനെ മറക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്നും പിസി പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇതേ പരിപാടിയില്‍ പങ്കെടുത്ത് പിസി വിവാദമുണ്ടാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന പിസിക്ക്, പക്ഷെ വല്ലഭായ് പട്ടേലിന്റെ കാര്യത്തില്‍ നിലപാട് മറിച്ചാണ്. ബിജെപി നടത്തുന്ന
പരിപാടിയാണെങ്കിലും പിസി അവിടെ എത്തും. ഇത്തണ റണ്‍ ഫോര്‍ യൂണിറ്റി എന്ന പേരില്‍ ബിജെപി നടത്തിയ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തായിരുന്നു പിസിയുടെ
പ്രകടനം. വല്ലഭായ് പട്ടേലിനെ മറക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പോലും പിസി തുറന്നടിച്ചു.
ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ അണിനിരന്ന പരിപാടിയിലാണ് പിസി പങ്കെടുത്തത്. കൂട്ടയോട്ടം പിസി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വല്ലഭായി പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാന്‍ ജന്മദിനാഘോഷത്തില്‍ നടത്തിയ പരിപാടിയില്‍
ബിജെപിയുടെ തൊപ്പിയും ടീ ഷര്‍ട്ടും ഒക്കെ ധരിച്ചായിരുന്നു എത്തിയത്. എന്നാല്‍ ഇത്തവണ വിവാദം ഉണ്ടാകാതിരിക്കാന്‍ അതെല്ലാം ഒഴിവാക്കിയിരുന്നു.