കെ. സുധാകരന് ഉദുമയില്‍ ഫ്ലക്സ് ഉയര്‍ന്നു

Update: 2018-05-11 18:43 GMT
Editor : admin
കെ. സുധാകരന് ഉദുമയില്‍ ഫ്ലക്സ് ഉയര്‍ന്നു
Advertising

കാല്‍നൂറ്റാണ്ടിന് ശേഷം ഇടതുപക്ഷത്തില്‍ നിന്നും ഉദുമമണ്ഡലം പിടിച്ചെടുക്കാന്‍ സുധാകരനെ മത്സരിപ്പിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

Full View

യുഡിഎഫ് നേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും കെ. സുധാകരന് ഉദുമയില്‍ ഫ്ലക്സ് ഉയര്‍ന്നു. കാല്‍നൂറ്റാണ്ടിന് ശേഷം ഇടതുപക്ഷത്തില്‍ നിന്നും മണ്ഡലം പിടിച്ചെടുക്കാന്‍ സുധാകരനെ മത്സരിപ്പിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

ശക്തനായ ഒരാള്‍ സ്ഥാനാര്‍ഥിയായി എത്തിയാല്‍ ഉദുമ മണ്ഡലത്തില്‍ വിജയിക്കാനാവുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഇതാണ് കെ. സുധാകരനെ സ്വീകരിക്കാന്‍ ഉദുമയിലെ പ്രവര്‍ത്തകര്‍ തയ്യാറായതിന് കാരണം. ഇതിനായി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ഫ്ലക്സ് ഉയര്‍ത്തി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന് 885 വോട്ട് ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 8304 വോട്ട് ലീഡ് നേടിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്ത് നിന്നും ഒരാള്‍ മത്സരിക്കുന്നതിനോട് ഡിസിസി നേതൃത്വത്തിലെ ചിലര്‍ക്കും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍സെക്രട്ടറിയ്ക്കും താല്‍പര്യമില്ല.

മണ്ഡലത്തിലെ തന്റെ വിജയ സാധ്യത പഠിക്കാന്‍ കെ സുധാകരന്‍ ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നതായാണ് വിവരം. ഈ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുകൂലമല്ലെന്നാണ് അറിയുന്നത്. ഇത് കാരണം ഉദുമയില്‍ മത്സരിക്കാന്‍ കെ സുധാകരനും താല്‍പര്യം കുറഞ്ഞിട്ടുണ്ട്. ഡിസിസിനേതൃത്വത്തിലെ അഭിപ്രായ വ്യത്യാസം മറയാക്കി ഉദുമയില്‍ നിന്നും കണ്ണൂരിലേക്ക് തന്നെ പിന്മാറാനാണ് ഇപ്പോള്‍ സുധാകരന്‍ കണക്ക് കൂട്ടുന്നതെന്നാണ് അറിയുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News