പൊലീസ് കംപ്ലയിൻ്റ് അതോറിറ്റി ചെയർമാന് പുതിയ കാർ വാങ്ങാൻ അനുമതി
30 ലക്ഷം രൂപയുള്ള പുതിയ വാഹനത്തിനാണ് അനുമതി നൽകിയത്
Update: 2024-12-29 05:16 GMT
തിരുവനന്തപുരം: പൊലീസ് കംപ്ലയിൻ്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ മോഹനന് പുതിയ കാർ വാങ്ങാൻ അനുമതി. പുതിയ കാറ് വാങ്ങുന്നതിനെ ആദ്യം ധനവകുപ്പ് എതിർത്തിരുന്നു.
ഒരു ലക്ഷം കിലോമീറ്റർ മാത്രം ഓടിയ വണ്ടി മാറ്റേണ്ടന്ന നിലപാടായിരുന്നു വകുപ്പിനുണ്ടായിരുന്നത്. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് 30 ലക്ഷം രൂപയുള്ള പുതിയ വാഹനത്തിന് അനുമതി നൽകിയത്.