നോട്ട് ക്ഷാമം: ലോഡിറക്കാന്‍ കഴിയാതെ ചെറുകിട വ്യാപാരികള്‍
പണം നല്‍കാതെ സാധനങ്ങളിറക്കില്ലെന്ന നിലപാടിലാണ് മൊത്ത കച്ചവടക്കാര്‍
നോട്ട് ക്ഷാമം കാരണം ചില്ലറ വ്യാപാരികള്‍ക്ക് മൊത്ത കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ ലഭിക്കുന്നില്ല. പണം നല്‍കാതെ സാധനങ്ങളിറക്കില്ലെന്ന നിലപാടിലാണ് മൊത്ത കച്ചവടക്കാര്‍. ഇതോടെ ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയിലായി. ഇതോടെ അവശ്യസാധനങ്ങള്‍ക്ക് ചില്ലറ വ്യാപാരികളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ ദുരിതത്തിലായി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് കാസര്‍കോട് ജില്ലയിലേക്ക് അവശ്യസാധനങ്ങള്‍ എത്തുന്നത്. പൂര്‍ണമായ തുക പണമായി നല്‍കിയാല്‍ മാത്രമേ കമ്പനികള്‍ ലോഡിറക്കുന്നുള്ളു. വ്യാപാരികളുടെ കൈയ്യില്‍ ആവശ്യത്തിന് പണം ഇല്ലാത്തതിനാല്‍ ലോഡ് ഇറക്കാനാവുന്നില്ല.
ജില്ലയിലെ പല ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീരുകയാണ്. നോട്ട് ക്ഷാമം പരിഹരിക്കാനായില്ലെങ്കില്‍ അവശ്യസാധനങ്ങളും സാധാരണക്കാര്‍ക്ക് കിട്ടാതാവും. കാസര്‍കോട് നഗരത്തിലെ മൊത്തകച്ചവടക്കാരെ ആശ്രയിക്കുന്ന ജില്ലയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ചില്ലറകച്ചവടക്കാരെയാണ് ഇത് ഏറെ ബാധിക്കുന്നത്. നോട്ടിനുവേണ്ടി മണിക്കൂറുകളോളം ക്യൂനില്‍ക്കുന്ന ജനങ്ങള്‍ക്ക് ഇനി അവശ്യസാധനങ്ങള്‍ക്കായും ക്യൂനില്‍ക്കേണ്ടിവരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.