മുഖ്യമന്ത്രി കാല്‍നടയായി സന്നിധാനത്തെത്തി

Update: 2018-05-11 07:51 GMT
Editor : Sithara
മുഖ്യമന്ത്രി കാല്‍നടയായി സന്നിധാനത്തെത്തി
Advertising

ഒരിടത്തും വിശ്രമിക്കാതെ 4 കിലോമീറ്ററോളം വരുന്ന മലകയറ്റം ഒന്നര മണിക്കൂറെടുത്താണ് അദ്ദേഹം പൂർത്തിയാക്കിയത്

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ നടത്തിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ഇന്ന്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കാൽനടയായാണ് മുഖ്യമന്ത്രി എത്തിയത്. വഴിയിൽ ഒരിടത്തും വിശ്രമിക്കാതെ 4 കിലോമീറ്ററോളം വരുന്ന മലകയറ്റം ഒന്നര മണിക്കൂറെടുത്താണ് അദ്ദേഹം പൂർത്തിയാക്കിയത്

Full View

പമ്പയിൽ എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും ചേർന്ന് സ്വീകരിച്ചു. അൽപ സമയത്തെ വിശ്രമത്തിന് ശേഷം മലകയറ്റം ആരംഭിച്ചു. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി അവിടെ നിന്നും മടങ്ങിയെത്തിയ ഉടനെയായിരുന്നു ശബരിമല സന്ദർശനം. സായുധരായ കമാൻഡോകൾ സുരക്ഷയൊരുക്കിയപ്പോൾ സ്വാമി അയ്യപ്പൻ റോഡിലൂടെ മലയിറങ്ങി വന്ന അയ്യപ്പൻമാരെ പൊലീസ് നിയന്ത്രിച്ചു. മല കയറ്റത്തിന്റെ ഓരോ ഘട്ടവും ചോദിച്ചും കണ്ടും മനസിലാക്കിയായിരുന്നു യാത്ര. മലകയറ്റം നല്ല അനുഭവമായിരുന്നെന്ന് മുഖ്യമന്ത്രി പിന്നീട് പറഞ്ഞു.

കഴിഞ്ഞ സീസണിന് മുമ്പ് അവലോകന യോഗത്തിനായി മുഖ്യമന്ത്രി എത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം മലകയറാനായിരുന്നില്ല

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News