സഹകരണ ബാങ്ക് സുരക്ഷ ജീവനക്കാരനെ തലക്കടിച്ച് കവര്‍ച്ചക്ക് ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍

Update: 2018-05-12 17:06 GMT
Editor : Subin
സഹകരണ ബാങ്ക് സുരക്ഷ ജീവനക്കാരനെ തലക്കടിച്ച് കവര്‍ച്ചക്ക് ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍
Advertising

ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ ജയചന്ദ്രന്‍ നായരെ ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും കഴുത്തിലും അടിച്ച് ബോധം കെടുത്തിയാണ് ഇയാള്‍ കവര്‍ച്ചക്ക് ശ്രമിച്ചത്.

Full View

തിരുവനന്തപുരം വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്ക് സുരക്ഷ ജീവനക്കാരനെ തലക്കടിച്ച് കവര്‍ച്ച ശ്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. വെഞ്ഞാറമൂട് സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ എസ്പി ഷെഫിന്‍ അഹ്മദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെയാണ് വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി കൃഷ്ണന്‍ കുട്ടി കൃത്യം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ ജയചന്ദ്രന്‍ നായരെ ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും കഴുത്തിലും അടിച്ച് ബോധം കെടുത്തിയാണ് ഇയാള്‍ കവര്‍ച്ചക്ക് ശ്രമിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇരുമ്പു ദണ്ഡും കട്ടിങ് മെഷീനും പൊലീസ് പിന്നീട് കണ്ടെടുക്കുകയായിരുന്നു. ഒരു മാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ജീവനക്കാരനെ അടിച്ച് ബോധം കെടുത്തിയെങ്കിലും കവര്‍ച്ചക്കായി വാതില്‍ മുറിക്കുന്ന ശബ്ദം കേട്ട് ജയചന്ദ്രന്‍ വീണ്ടും എഴുന്നേറ്റ് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയതോടെ ഇയാള്‍ കവര്‍ച്ച ശ്രമം ഉപേക്ഷിച്ചു. തൊട്ടടുത്ത വീട്ടിലുള്ളവര്‍ ലൈറ്റ് ഇട്ടതോടെയാണ് ഇയാള്‍ കവര്‍ച്ച ഉപേക്ഷിച്ചത്. തിരുവനന്തപുരം റൂറല്‍ എസ് പി ഷെഫിന്‍ അഹ്മദിന്റെ നേതൃത്വത്തിലുള്ള 20 അംഗ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News