ആരോപണങ്ങളെ ഭയപ്പെടുന്നില്ലെന്ന്‌ മുകേഷും ജഗദീഷും

Update: 2018-05-12 12:50 GMT
Editor : admin
ആരോപണങ്ങളെ ഭയപ്പെടുന്നില്ലെന്ന്‌ മുകേഷും ജഗദീഷും
ആരോപണങ്ങളെ ഭയപ്പെടുന്നില്ലെന്ന്‌ മുകേഷും ജഗദീഷും
AddThis Website Tools
Advertising

കൊല്ലം പ്രസ് ക്ലബിന്റെ ജനസഭ 2016 പരിപാടി ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു ഇരുവരും

Full View

വ്യക്തിപരമായ ആരോപണങ്ങള്‍ക്ക്‌ ചുട്ട മറുപടിയുമായി മുകേഷും ജഗദീഷും. കൊല്ലം പ്രസ് ക്ലബിന്റെ ജനസഭ 2016 പരിപാടി ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു ഇരുവരും. ആരോപണങ്ങളെ തെല്ലും ഭയപ്പെടുന്നില്ലെന്ന്‌ മുകേഷും ജഗദീഷും പ്രതികരിച്ചു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായതോടെ ചെറിയ ആരോപണങ്ങളൊന്നുമല്ല ജഗദീഷും മുകേഷും കേള്‍ക്കുന്നത്‌. പെയ്‌മെന്‍റ് സീറ്റെന്ന ആരോപണം രണ്ടാളും നേരിടുന്നു.‌ ഇവക്ക്‌ മുന്നില്‍ മുട്ട്‌ മടക്കാന്‍ ഇരുവരും തയ്യാറല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരാധകനോട് കയര്‍ക്കുന്ന കോള്‍ റെക്കോര്‍ഡിംഗ്‌ തന്റേത് തന്നെയാണെന്ന മുകേഷ്‌ സമ്മതിക്കുന്നു. താരത്തിന് ന്യായവുമുണ്ട്. അച്ഛന്‍റെ മരണവുമായി ബന്ധപ്പെട്ട്‌ ആരോപണമുന്നയിച്ച ഗണേശ്‌ കുമാര്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൂരനാണെന്നാണ്‌ ജഗദീഷിന്റെ അഭിപ്രായം പത്തനാപുരത്ത്‌ മത്സരിക്കാതിരിക്കാന്‍ ചിലര്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും ജഗദീഷ്‌ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News