മെത്രാന്‍ കായലിലും ആറന്‍മുളയിലും കൃഷിയുമായി കൃഷി വകുപ്പ്

Update: 2018-05-12 15:19 GMT
Editor : admin
മെത്രാന്‍ കായലിലും ആറന്‍മുളയിലും കൃഷിയുമായി കൃഷി വകുപ്പ്
Advertising

കൃഷി മന്ത്രി വി എസ് സുനില്‍ കുമാറും വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി.

ആറന്‍മുളയിലും മെത്രാന്‍കായലിലും കൃഷിയിറക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍‍ പറഞ്ഞു. ഇതിനുള്ള സാധ്യതാ റിപ്പോര്‍ട്ട് കൃഷിവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ രണ്ടിടത്തും നേരിട്ട് സന്ദര്‍ശിച്ച് പ്രാദേശിക താത്പര്യങ്ങള്‍ കൂടി പരിഗണിച്ചുള്ള നടപടികള്‍ തുടങ്ങുമെന്നും മന്ത്രി തൃശ്ശൂരില്‍ പറഞ്ഞു.

മെത്രാന്‍കായലിലെയും ആറന്മു‍ളയിലെയും നികത്തിയ സ്ഥലങ്ങളിലും കൃഷിയോഗ്യമായ തരിശ് ഭൂമിയിലും വീണ്ടും കൃഷിയിറക്കുന്നതിനുള്ള സാധ്യത റിപ്പോര്‍ട്ട് കൃഷിവകുപ്പ് സെക്രട്ടറി സമര്‍പ്പിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ് സുനില്‍ കു‌‌മാര്‍ പറഞ്ഞു

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമ പ്രകാരം നികത്തിയ സ്ഥലങ്ങളെ പൂര്‍വ സ്ഥിതിയിലാക്കുന്നതിനും കൃഷിയോഗ്യമായ തരിശ് നിലങ്ങളില്‍ കൃഷിയിറക്കുന്നതിനുമുള്ള വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കുവാനാണ് സര്‍ക്കാരിന്റെ പദ്ധതി. മെത്രാന്‍ കായലും ആറമുളയും ഈ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കൃഷിയോഗ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ നിയമങ്ങളില്‍ ഇളവ് നല്കി മെത്രാന്‍ കായല്‍ നികത്തുവാന്‍ അനുമതി നല്കിയതും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചതും ക്യാബിനറ്റ് സബ്കമ്മറ്റി പരിശോധിച്ച് വരുകയാണ്. ക്രമക്കേടുകള്‍ കണ്ടത്തിയാല്‍ നടപടിയെടുക്കുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ തൃശ്ശൂരില്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News