മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ അനുമതി

Update: 2018-05-12 01:12 GMT
Editor : Subin
Advertising

എത്ര ദിവസം വേണമെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാം. ദിവസവും വിചാരണക്ക് ഹാജരാകണമെന്ന നിബന്ധന ഒഴിവാക്കും.....

Full View

അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നാട്ടിലേക്ക് പോകാന്‍ സുപ്രീം കോടതിയുടെ അനുമതി. രോഗ ബാധിതയായ ഉമ്മയെ കാണാനാണ് അനുമതി .ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണം.പോകുന്ന സമയവും ദിവസവും കോടതിയുടെ അനുമതിയോടെ തീരുമാനിക്കും. ദിവസവും വിചാരണക്കെത്തണമെന്ന നിബന്ധനയും ഒഴിവാക്കും.

ജസ്റ്റിസ് എസ് എ ബൂഗ്ഡെ, അശോക് ഭൂഷന്‍ എന്നിവരുടെ പുതിയ ബഞ്ചാണ് മഅ്ദനിയുടെ അപേക്ഷ പരിഗണിച്ചത്. കേരളത്തിലെത്തിയാല്‍ മഅദനി കേസിന്‍റെ വിചാരണയെ സ്വാധീനിക്കുമമെന്ന് നേരത്തെ കര്‍ണാടക സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിടക്കുന്ന ഉമ്മയെകാണാന്‍ നാട്ടില്‍ പോവാന്‍ അനുവദിക്കണമെന്ന മഅദനിയുടെ പുതിയ അപേക്ഷയെയും ഇക്കാര്യ ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍‌ ശക്തമായി എതിര്‍‌ത്തു. ഹരജിക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു.... ഈ വാദങ്ങള്‍ തള്ളിയാണ് സുപ്രീംകോടതി മഅ്ദനിക്ക് നാട്ടില്‍ പോവാന്‍ അനുമതി നല്‍കിയത്. ഉമ്മയുടെ അസുഖം സംബന്ധിച്ച് രേഖാമൂലം അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു... മഅ്നിദയെ നാട്ടിലേക്ക് അയക്കുന്ന തിയതിയും സമയവും സംബന്ധിച്ച് വിചാരണക്കോടതിയാണ് തീരുമാനം എടുക്കുക.

കേസിലെ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി ഇന്ന് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് സുപ്രീംകോടതി ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു. പ്രമേഹം അടക്കമുള്ള ഗുരുതര അസുഖങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ദിവസവും വിചാരണകോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന വ്യവസ്ഥയിലും മഅ്ദനിക്ക് സുപ്രീംകോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News