ട്രയിന്‍ വഴിയുള്ള ലഹരിക്കടത്ത് തടയാന്‍ നടപടി തുടങ്ങി
പൊലീസ്,എക്സൈസ്,ആര്‍.പി.എഫ് സേനകള്‍ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം നടത്താനാണ് ഉന്നതതല യോഗത്തിലെ തീരുമാനം
മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ട്രെയിന്‍ വഴിയുള്ള കടത്ത് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. പൊലീസ്,എക്സൈസ്,ആര്‍.പി.എഫ് സേനകള്‍ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം നടത്താനാണ് ഉന്നതതല യോഗത്തിലെ തീരുമാനം. മയക്കുമരുന്നുകള്‍ കണ്ടുപിടിയ്ക്കാന്‍ മാത്രമായി റെയില്‍വെ പോലീസിന് പ്രത്യേക ഡോഗ് സ്ക്വാഡ് നല്‍കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ലഹരിമരുന്ന് ഭീഷണി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തിരുന്നു. സംസ്ഥാന പോലീസ് മേധാവി,എക്സൈസ് കമ്മീഷണര്‍,ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ മയക്കുമരുന്നുകള്‍ സംസ്ഥാനത്തേക്കെത്തുന്ന പ്രധാന ഉറവിടം അടയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലഹരി കണ്ടുപിടിയ്ക്കാന്‍ മാത്രമായി റെയില്‍വെ പോലീസിന് പ്രത്യേക ഡോഗ് സ്ക്വാഡ് നല്‍കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്.
എക്സൈസിന് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സംസ്ഥാന പൊലീസിലെ സൈബര്‍ സെല്ലിന്റെ സേവനം നല്‍കും. ട്രെയിന്‍ വഴിയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ലഹരിയെത്തുന്നതെന്നാണ് കണ്ടെത്തല്‍. ലഹരിക്കേസുകളിലെ അന്വേഷണത്തിലുണ്ടാകുന്ന വീഴ്ച പരിഹരിക്കാന്‍ ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തെ കോടതി വിധികള്‍ പഠിച്ച് പാളിച്ചകള്‍ ഉണ്ടങ്കില്‍ മേല്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി കനത്ത സുരക്ഷയാണ് റിയോയില്‍ ഒരുക്കിയിട്ടുളളത്. പതിനൊന്നായിരം കായികതാരങ്ങള്‍ക്കും 5000ത്തില്‍ താഴെ കാണികള്‍ക്കുമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുക.