'മുനമ്പത്തേത് വഖഫ് ഭൂമിയല്ല, അത് അവിടെ ജീവിക്കുന്നവരുടേത്': വി.ഡി സതീശൻ

'സർവകക്ഷി യോ​ഗം വിളിച്ചുചേർത്ത് വിഷയത്തിൽ തീരുമാനമുണ്ടാക്കണം'

Update: 2024-11-05 11:43 GMT
Advertising

തിരുവനന്തപുരം: മുനമ്പത്തേത് വഖഫ് ഭൂമിയല്ല, അത് അവിടെ ജീവിക്കുന്നവരുടേതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'ഫാറൂഖ് കോളജ് മാനേജ്‌മെന്റ് പണം വാങ്ങി  തിരിച്ചുകൊടുത്ത ഭൂമിയാണ്. വഖഫ് ബോർഡ് ചെയർമാൻ ഇന്നു പറഞ്ഞ കാര്യം അപകടകരമാണ്. പൂരം കലക്കി ബിജെപിയെ ജയിപ്പിക്കാൻ വിചാരിച്ചതുപോലെ കേരളത്തിൽ ബിജെപിക്ക് ഇടമുണ്ടാക്കാൻ സർക്കാർ ശ്രമിക്കുകയാണെ'ന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

'വഖഫ് ആക്ട് വന്ന് 26 വർഷത്തേക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. മുനമ്പത്തെ പ്രശ്നം അനാവശ്യമായി സംസ്ഥാനസർ‌ക്കാരും വഖഫ് ബോർഡും ഉണ്ടാക്കിയതാണ്. മതപരമായ ഭിന്നിപ്പുണ്ടാക്കാൻ മാത്രമാണ് കേരളത്തിലെ വഖഫ് ബോർഡിൻ്റെ നിലപാട്. സംസ്ഥാന സർക്കാരും വഖഫ് ബോർഡും തീരുമാനത്തിൽ നിന്ന് പിൻമാറണം. സർവകക്ഷി യോ​ഗം വിളിച്ചുചേർത്ത് ഈ കാര്യത്തിൽ തീരുമാനമുണ്ടാകണം.'- അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News