കറുകുറ്റിയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത് തകരാര്‍ പരിഹരിക്കാതെ

Update: 2018-05-13 01:49 GMT
കറുകുറ്റിയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത് തകരാര്‍ പരിഹരിക്കാതെ
Advertising

അപകടസാധ്യതയുള്ള പാളത്തിലൂടെ യാത്ര പുനരാംരംഭിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍

Full View

കറുകുറ്റിയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത് കേട് തീര്‍ക്കാതെയെന്ന് ആരോപണം. കറുകുറ്റിയില്‍ ട്രെയിന്‍ അപകടമുണ്ടായ പാളത്തില്‍ ഗതാഗതം പുനസ്ഥാപിച്ചത് കേട് തീര്‍ക്കാത്ത പാളത്തില്‍. കേടുണ്ട്, നിരീക്ഷിക്കണമെന്ന (ObS) മുന്നറിയിപ്പ് രേഖപ്പെടുത്തിയ പാളം അതേപടി പുനഃസ്ഥാപിച്ചിരിക്കുകയാണ്.

ട്രെയിനുകള്‍ കടന്നുപോവുന്നത് അപകട സാധ്യത നിലനില്‍ക്കുന്ന പാളത്തിലൂടെയാണ്. ഒബിഎസ് എന്ന് രേഖപ്പെടുത്തിയ പാളം ആഴ്ച്ചകള്‍ക്കകം മാറ്റണമെന്ന വ്യവസ്ഥ അവഗണിച്ചുവെന്നും ആരോപണമുണ്ട്. കേട് സൂചിപ്പിക്കുന്ന 'ഒബിഎസ്' മാര്‍ക്ക് കറുകുറ്റിയില്‍ രേഖപ്പെടുത്തിയത് മാസങ്ങള്‍ക്ക് മുമ്പെന്നാണ് സൂചന.

അപകടസാധ്യതയുള്ള പാളത്തിലൂടെ യാത്ര പുനരാംരംഭിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍. ഉദ്യോഗസ്ഥരെ ക്രിമിനല്‍ കുറ്റത്തിന് അറസ്റ്റ് ചെയ്യേണ്ടതാണെന്നും മന്ത്രി ജി സുധാകരന്‍‌ പറഞ്ഞു. മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ജി സുധാകരന്‍.

Full View
Tags:    

Similar News