സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് കോടിയേരി
Update: 2018-05-13 11:23 GMT
സര്‍ക്കാറിലെ ഓരോ വകുപ്പും ഓരോ സാമ്രാജ്യമായി പ്രവര്‍ത്തിക്കുന്ന രീതി എല്‍ഡിഎഫിലില്ലെന്നും അത് യുഡിഎഫ് രീതിയാണെന്നും കോടിയേരി
മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാറിലെ ഓരോ വകുപ്പും ഓരോ സാമ്രാജ്യമായി പ്രവര്‍ത്തിക്കുന്ന രീതി എല്‍ഡിഎഫിലില്ലെന്നും അത് യുഡിഎഫ് രീതിയാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
എം എം മണിക്കെതിരെയെടുത്ത പാര്‍ട്ടി നടപടിയെക്കുറിച്ചും ലേഖനത്തില്‍ കോടിയേരി പറയുന്നുണ്ട്. എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ലേഖനത്തില്‍ കോടിയേരി നിഷേധിച്ചു.