കടല്‍തീരം കയ്യേറിയ കേസ് ഒത്തുതീര്‍ക്കാന്‍ റിസോര്‍ട്ടുടമ സര്‍ക്കാരിന് നല്‍കിയത് ആദിവാസി ഭൂമി

Update: 2018-05-13 16:37 GMT
കടല്‍തീരം കയ്യേറിയ കേസ് ഒത്തുതീര്‍ക്കാന്‍ റിസോര്‍ട്ടുടമ സര്‍ക്കാരിന് നല്‍കിയത് ആദിവാസി ഭൂമി
Advertising

ഭൂമി അളന്ന് തിരിക്കാനെത്തിയ റവന്യൂ സംഘത്തെ ആദിവാസികള്‍ തടഞ്ഞ് തിരിച്ചയച്ചു; വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്ത മാഫിയക്കെതിരെ നടപടിയില്ല;

ആലപ്പുഴയില്‍ കടല്‍ തീരം കയ്യേറി റിസോര്‍ട്ട് കെട്ടിയതിനെതിരെ തീരദേശ പരിപാലന നിയമപ്രകാരമുള്ള കേസ് ഒത്തു തീര്‍പ്പാക്കാന്‍, റിസോര്‍ട്ടുടമ സര്‍ക്കാരിന് പകരമായി നല്‍കിയത് അട്ടപ്പാടിയിലെ ആദിവാസി ഭൂമി. ഭൂമി അളന്ന് തിരിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ആദിവാസികള്‍ തടഞ്ഞ് തിരിച്ചയച്ചു. ആദിവാസികളുടെ ഭൂമിക്ക് വ്യാജരേഖ ചമച്ച് കൈക്കലാക്കി അത് സര്‍ക്കാരിന് തന്നെ തിരിച്ച് നല്‍കിയ ഭൂമാഫിയക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. സര്‍ക്കാരിന് ഭൂമിയും ലഭിച്ചില്ല.

ആലപ്പുഴ ജില്ലയിലെ കലവൂര്‍ വില്ലേജിലെ മാരാരിക്കുളത്താണ് റിസോര്‍ട്ടുടമ 82 സെന്റ് കടലോരം കയ്യേറി നിര്‍മാണപ്രവര്‍ത്തനം നടത്തിയത്. ഇതിന്റെ പേരില്‍ കൊച്ചി ആസ്ഥാനമായ ഇന്‍ഫ്രാ ഹൌസിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടമ ജോര്‍ജ് ഇ ജോര്‍ജിനെതിരെ തീരദേശ സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ഈ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി റിസോര്‍ട്ടുടമ ഇതിന്റെ അഞ്ചിരട്ടി ഭൂമി അട്ടപ്പാടിയില്‍ വാഗ്ദാനം ചെയ്തു. കോട്ടത്തറ വില്ലേജിലെ സര്‍വേ നമ്പര്‍ 677 ല്‍പെട്ട് 4.13 ഏക്കര്‍ ഭൂമിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് വാഗ്ദാനം ചെയ്തത്.

ഈ ഭൂമി തേടി ഞങ്ങളെത്തിയത് കോട്ടത്തറ വില്ലേജിലെ കള്ളക്കര ഊരിലാണ്. ഈ സര്‍വേ നമ്പരില്‍പ്പെട്ട ഭൂമി ആദിവാസികളുടെ പരമ്പരാഗത ഭൂമിയാണ്. ഇവിടെ അളന്ന് തിരിക്കാനെത്തിയ ഉദ്യോഗസ്ഥരെ തങ്ങള്‍ തടഞ്ഞ് തിരിച്ചയച്ചുവെന്ന് ആദിവാസികള്‍ പറയുന്നു. ആലപ്പുഴയില്‍ കയ്യേറിയ ഭൂമിക്ക് പകരമായി അട്ടപ്പാടിയില്‍ ഇനിയും സര്‍ക്കാരിന് ഭൂമി ലഭിച്ചിട്ടില്ല.

Full View
Tags:    

Similar News