ആട് ആന്റണിയുടെ ശിക്ഷാവിധി 20 ലേക്ക് മാറ്റി
വാഹനപരിശോധനക്കിടെ പൊലീസുകാരന്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട ആട് ആന്റണിയുടെ വിധി പറയുന്നത് ഈ മാസം 20 ലേക്ക് മാറ്റി.
വാഹനപരിശോധനക്കിടെ പൊലീസുകാരന്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട ആട് ആന്റണിയുടെ വിധി പറയുന്നത് ഈ മാസം 20 ലേക്ക് മാറ്റി. കൊല്ലം സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. 2012 ലാണ് വാഹനപരിശോധനക്കിടെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് പാലക്കാട് നിന്ന് ആട് ആന്റണിയെ പിടികൂടിയത്.
ആട് ആന്റണിയുടെ വിധി ഇന്ന് കൊല്ലം ജില്ലാ സെന്‍സ് കോടതി പറയുമ്പോള്‍, നാല് വര്‍ഷത്തിലധികം നീണ്ട നാടകീയതയ്ക്ക കൂടിയാണ് വിരാമമാകുന്നത്. പൊലീസുകാരന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ആട് ആട് ആന്‍ണി പത്തിലധികം വേഷങ്ങളിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നുത്. കേസിന്റെ വിചാരണ ഘട്ടവും നാടകീയത നിഞ്ഞതായിരുന്നു.
വാഹന പരിശോധനയ്ക്കിടെ 2012 - ജൂണ്‍ 26-ന് പുലര്‍ച്ചെയാണ് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന്‍ പിള്ള കുത്തേറ്റ് മരിക്കുന്നത്. കൂടെയുണ്ടായിരുന്ന എ എസ് ഐ ജോയിക്കും അന്ന് കുത്തേറ്റിരുന്നു. പൊലീസുകാരെ ആക്രമിച്ചത് കുപ്രസിദ്ധ ഗുണ്ട ആട് ആന്റണിയാണെന്ന് അധികം വൈകാതെ തിരിച്ചറിഞ്ഞെങ്കിലും 3 വര്‍ഷം വരെ ഇയാളെ പിടികൂടാന്‍ പൊലീസിന് ആയിരുന്നില്ല. വേഷ പ്രച്ഛന്നനാകാനുള്ള ആട് ആന്‍റണിയുടെ കഴിവായിരുന്നു പൊലീസിനെ വെട്ടിലാക്കിയത്.
വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ആട് ആന്റണി ഇതിനിടെ നിരവധി തവണ ഭാര്യമാരെ കാണുന്നതിനായി കേരളത്തിലെത്തുകയും ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ മുന്നില്‍ നിന്നു തന്നെ രണ്ട് തവണയാണ് ആട് ആന്റണി രക്ഷപ്പെട്ടത്. കേസ് പൊലീസിനാകെ നാണക്കേട് ഉണ്ടാക്കിയിരിക്കെയാണ് പാലക്കാട് അതിര്‍ത്തിയില്‍ നിന്നും നിന്നും 2015 ഓഗസ്റ്റില്‍ ആട് ആന്റണി പിടിയിലാകുന്നത്. പൊലീസിനോട് കുറ്റം അംഗീകരിച്ചെങ്കിലും വിചാരണ വേണയില്‍ ആട് ആന്റണി മൊഴി തിരുത്തിയുന്നു. സംഭവ സമയത്ത് താന്‍ സംസ്ഥാനത്തിന് പുറത്തായിരുവെന്നാണ് ആന്റണി കോടതിയില്‍ വാദിച്ചത്.
ആട് ആന്റണിയുടെ ഒമ്നി വാനടക്കം 73 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. വിധി പറയാനിരിക്കെ ആട് ആന്റണിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍.