ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിക്കാതെ പൊതുസ്ഥലത്ത്; വിതരണം പാളി
കഠിനംകുളം പഞ്ചായത്തിലെ 19, 20 വാര്‍ഡിലെ ക്ഷേമപെന്‍ഷന് അര്‍ഹരായവരാണ് ഇവര്‍. ഞായറാഴ്ച പള്ളീലച്ചന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പെന്‍ഷന്‍ വാങ്ങാന്‍ അടുത്തുള്ള വായനശാലയിലെത്തിയത്.
ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കാതെ പൊതുസ്ഥലത്ത് വിളിച്ചുകൂട്ടി വിതരണം ചെയ്യാന്‍ ശ്രമിച്ചത് വിവാദമായി. തിരുവനന്തപുരം മര്യനാടാണ് സംഭവം. പ്രതിപക്ഷ മെമ്പര്‍മാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് വിതരണം നിര്‍ത്തിവെച്ചു. പലതവണ വീടുകളില്‍പോയിട്ടും അര്‍ഹരെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് പൊതുസ്ഥലത്ത് വിതരണം ചെയ്യേണ്ടിവന്നതെന്നാണ് പെന്‍ഷന്‍ നല്‍കാന്‍ നിയോഗിക്കപ്പെട്ട സഹകരണ സംഘം ഭാരവാഹികള്‍ വിശദീകരിക്കുന്നത്.
കഠിനംകുളം പഞ്ചായത്തിലെ 19, 20 വാര്‍ഡിലെ ക്ഷേമപെന്‍ഷന് അര്‍ഹരായവരാണ് ഇവര്‍. ഞായറാഴ്ച പള്ളീലച്ചന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പെന്‍ഷന്‍ വാങ്ങാന്‍ അടുത്തുള്ള വായനശാലയിലെത്തിയത്. കോണ്‍ഗ്രസുകാരായ ജനപ്രതിനിധികള്‍ ചോദ്യം ചെയ്തതോടെ പെന്‍ഷന്‍ വിതരണം അലങ്കോലമായി. തീരപ്രദേശമായ മര്യാനാടാണ് ഈ വാര്‍ഡുകള്‍. മിക്കവരും മത്സ്യത്തൊഴിലാളികള്‍.
ഇങ്ങനെ വിതരണം ചെയ്യേണ്ടിവന്നതിന് സഹകരണസംഘം ഭാരവാഹികള്‍ക്ക് വിശദീകരണമുണ്ട്. ക്ഷേമ പെന്‍ഷന്‍ വീടുകളിലെത്തിക്കുന്നതിന് പകരം പൊതുസ്ഥലത്ത് വിളിച്ചുകൂട്ടി വിതരണം ചെയ്യുന്നതായി മുന്‍പും മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.