സംസ്ഥാനത്തെ 12 സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രചരണം നടത്തുമെന്ന് ആപ്പ്
മുഖ്യമന്ത്രി, മന്ത്രിമാരായ കെ എം മാണി, കെ ബാബു, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, ഇബ്രാഹിം കുഞ്ഞ്, എംഎല്‍എ തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ക്കെതിരെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ പിണറായി വിജയന്‍, ഇപി ജയരാജന്‍ എന്നിവര്‍ക്കെതിരെയും പ്രചാരണം നടത്തും.
സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്ന പന്ത്രണ്ട് സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രചാരണം നടത്താന്‍ ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. മുഖ്യമന്ത്രി, മന്ത്രിമാരായ കെ എം മാണി, കെ ബാബു, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, ഇബ്രാഹിം കുഞ്ഞ്, എംഎല്‍എ തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ക്കെതിരെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ പിണറായി വിജയന്‍, ഇപി ജയരാജന്‍ എന്നിവര്‍ക്കെതിരെയും പ്രചാരണം നടത്തും.
വര്‍ഗീയ പ്രചാരണം നടത്തി വോട്ട് നേടാന്‍ ശ്രമിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളായ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും ശക്തമായ പ്രചാരണം നടത്തുമെന്ന് എഎപി ഭാരവാഹികള്‍ എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.