വര്‍ഷങ്ങളായി കലോത്സവത്തിന് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകനെ പരിചയപ്പെടാം 

Update: 2018-05-15 03:59 GMT
Editor : rishad
വര്‍ഷങ്ങളായി കലോത്സവത്തിന് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകനെ പരിചയപ്പെടാം 
Advertising

സ്കിറ്റ്, മൈം മത്സരങ്ങള്‍ക്ക് ഉണ്ണിരാജിന്റെ കുട്ടികള്‍ എല്ലാ വര്‍ഷവും വരും. സമ്മാനങ്ങള്‍ വാരികൂട്ടിയാകും മടക്കം

വര്‍ഷങ്ങളായി കലോത്സവത്തിന് കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു അധ്യാപകനെ പരിചയപ്പെടാം. സ്കിറ്റ് , മൈം മത്സരങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന ഉണ്ണിരാജാണ് ആ അധ്യാപകന്‍. പക്ഷെ, ഇതിന് പിന്നിലൊരു സസ്പെന്‍സുണ്ട്. ഉണ്ണിരാജിന്റെ കുട്ടികള്‍. കഴിഞ്ഞ 18 വര്‍ഷങ്ങളായി കലോത്സവ വേദികളില്‍ കേള്‍ക്കുന്നതാണ് ഈ വിളി. സ്കിറ്റ്, മൈം മത്സരങ്ങള്‍ക്ക് ഉണ്ണിരാജിന്റെ കുട്ടികള്‍ എല്ലാ വര്‍ഷവും വരും. സമ്മാനങ്ങള്‍ വാരികൂട്ടിയാകും മടക്കം. ഇത്തവണയും പല ജില്ലകളില്‍ നിന്നുള്ള 5 ടീമുകളുമായാണ് വരവ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലെ ഒറ്റ സീനില്‍ കുടെ കുടെ ചിരിപ്പിച്ച കവി. സിനിമ റിലീസ് ചെയ്ത ശേഷമുള്ള ആദ്യ കലോത്സവം. സെല്‍ഫി എടുക്കാനും വിശേഷമറിയാനും ആരൊക്കെയോ അടുത്ത് കൂടുന്നുണ്ട്. തിരിച്ചറിയപ്പെടുന്നതിലെ സന്തോഷത്തിലാണ് ഉണ്ണിരാജ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News