പാലക്കാട് നിന്ന് പിടികൂടിയ ബോഡോ തീവ്രവാദി നേതാവിനെ അസം പൊലീസിന് കൈമാറി

Update: 2018-05-16 08:33 GMT
Editor : Sithara
പാലക്കാട് നിന്ന് പിടികൂടിയ ബോഡോ തീവ്രവാദി നേതാവിനെ അസം പൊലീസിന് കൈമാറി
Advertising

അസമിലെ നിരോധിത സംഘടനയായ എന്‍ഡിഎഫ്ബിയുടെ ഏരിയാ കമാന്‍ഡറാണ് കോമേശ്വറെന്ന് പൊലീസ് പറഞ്ഞു.

Full View

പാലക്കാടുനിന്ന് പിടികൂടിയ ബോഡോ തീവ്രവാദി നേതാവ് കോമേശ്വര്‍ ബസുമിത്രിയെ അസം പൊലീസിന് കൈമാറി. അസമിലെ നിരോധിത സംഘടനയായ എന്‍ഡിഎഫ്ബിയുടെ ഏരിയാ കമാന്‍ഡറാണ് കോമേശ്വറെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് കോമേശ്വറിനെ പാലക്കാട് കഞ്ചിക്കോട്ടു നിന്നും കേരള പൊലീസ് പിടികൂടിയത്. കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയില്‍ മെയ് മാസം മുതല്‍ ജോലിചെയ്യുകയായിരുന്നു കോമേശ്വര്‍. പ്രത്യേക സംസ്ഥാനമെന്ന ആവശ്യവുമായി അസമില്‍ പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയാണ് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ്. എന്‍ഡിഎഫ് ബിയുടെ ഏരിയാ കമാന്‍ഡറായ കോമേശ്വര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് അസം പൊലീസ് പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വെടിഞ്ഞ് പൊലീസിന് കീഴടങ്ങാന്‍ തയ്യാറായിരുന്നതായി കോമേശ്വര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News