വിയോജിപ്പുകളോടെ എം സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം

Update: 2018-05-16 02:50 GMT
Editor : admin
വിയോജിപ്പുകളോടെ എം സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം
Advertising

നിക്കെതിരെ പ്രചാരണം നടത്തിയതിന് പിന്നില്‍ ജില്ലാസെക്രട്ടേറിയറ്റംഗമടക്കമുള്ളവര് ഉണ്ടെന്ന ദിനേശ്മണിയുടെ പരാതിയെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാനും തീരുമാനിച്ചു.

Full View

വിയോജിപ്പുകളോടെ എം സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് എറണാകുളം ജില്ലാസെക്രട്ടറിയറ്റും ജില്ലാ കമ്മിറ്റിയും അംഗീകാരം നല്‍കി. ഇ പി ജയരാജന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിജയസാധ്യതകുറഞ്ഞസ്ഥാനാര്‍ത്ഥിയാണ് സ്വരാജെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. അതിനിടെ തനിക്കെതിരെ പ്രചാരണം നടത്തിയതിന് പിന്നില്‍ ജില്ലാസെക്രട്ടേറിയറ്റംഗമടക്കമുള്ളവര് ഉണ്ടെന്ന ദിനേശ്മണിയുടെ പരാതിയെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാനും തീരുമാനിച്ചു.

തൃപ്പൂണിത്തുറയിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച എം സ്വരാജിന്‍റെ പേര് സംബന്ധിച്ച് തീരുമാനമെടുക്കാനായാണ് ജില്ല സെക്രട്ടറിയറ്റും ജില്ലാ കമ്മിറ്റിയും തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയും യോഗം ചേര്‍ന്നത്. എം സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കുന്നതിന് ഭൂരിഭാഗം പേരും വിയോജിപ്പ് രേഖപ്പെടുത്തി. ഈഴവ വോട്ടുകള്‍ നിര്‍ണായകമായമണ്ഡലത്തില്‍ ഒട്ടും വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് സ്വരാജെന്ന് വിമര്‍ശനം ഉയര്‍ന്നു. തൃപ്പൂണിത്തുറ എസി സെക്രട്ടറി സിഎന്‍ സുന്ദരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വിഎസ് പക്ഷവും പിണറായി പക്ഷവും ഒരുപോലെ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ സംസ്ഥാനസെക്രട്ടറിയറ്റിന്‍റെ നിര്‍ദേശം അംഗീകരിക്കാന്‍ തീരുമാനിച്ചു. പിന്നാലെ ചേര്‍ന്ന ജില്ലാകമ്മിറ്റിയും തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയും എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയാണ് സുരാജിനെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം നല്‍കിയത്.

അതിനിടെ മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ട തനിക്കെതിരെ പ്രചാരണം നടത്തിയതിന് ജില്ലാസെക്രട്ടറിയറ്റ് അംഗമായ മണി ശങ്കറും ജില്ലാകമ്മിറ്റി അംഗമായ ഗോപി കോട്ടമുറിക്കലും കൂട്ടുനിന്നുവെന്ന് ദിനേശ് മണി പരാതിപെട്ടു. ഇത് സംബന്ധിച്ച ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ തെളിവും ദിനേശ് മണി യോഗത്തില്‍ ഹാജരാക്കി. ഇത് അന്വേഷിക്കണമെന്ന ദിനേശ്മണിയുടെ ആവശ്യത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം അന്വേഷിക്കാനും സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News