കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മികച്ച കവിതയ്ക്കുള്ള പുരസ്കാരം ഹേമന്തത്തിലെ പക്ഷി എന്ന കൃതിക്ക് എസ് രമേശൻ അർഹനായി. യു.കെ കുമാരന്റെ തക്ഷൻകുന്ന് സ്വരൂപമാണ് മികച്ച നോവൽ
2015ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്കാരം ഹേമന്തത്തിലെ പക്ഷി എന്ന കൃതിക്ക് എസ് രമേശൻ അർഹനായി. യു.കെ കുമാരന്റെ തക്ഷൻകുന്ന് സ്വരൂപമാണ് മികച്ച നോവൽ.ജിനോ ജോസഫിന്റെ മത്തി മികച്ച നാടകത്തിനും അഷിതയുടെ ചെറുകഥകൾ എന്ന കൃതി ചെറുകഥയ്ക്കുള്ള പുരസ്കാരവും നേടി. യാത്രാവിവരണത്തിനുള്ള പുരസ്കാരം വി.ജി തമ്പിയും, ഒ.കെ ജോണിയും പങ്കിട്ടു. കെ.എൻ ഗണേശിന്റെ പ്രകൃതിയും മനുഷ്യനുമാണ് മികച്ച വൈജ്ഞാനിക സാഹിത്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
അക്കാദമിയുടെ വിശിഷ്ടാംഗത്വം സാറാ ജോസഫും യു.എ ഖാദറും പങ്കിട്ടു. അറുപത് വയസ്സ് പിന്നിട്ടവർക്കുള്ള സമഗ്ര സംഭാവന പുരസ്കാരത്തിന് ഒ.വി ഉഷ, മുണ്ടൂർ സേതുമാധവൻ, വി സുകുമാരൻ, ടി.ബി വേണു ഗോപാല പണിക്കർ, പ്രയാർ പ്രഭാകരൻ , ഡോ കെ സുഗതൻ എന്നിവർ അർഹരായി.