പിറവത്ത് വികസനവും അഴിമതിയും പ്രചരണവിഷയങ്ങള്‍
മന്ത്രിയെന്ന നിലയില്‍ നടത്തിയ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി അനൂപ് വോട്ടു ചോദിക്കുമ്പോള്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിന്‍റെ എം ജെ ജേക്കബിന്‍റെ പ്രചാരണം
മന്ത്രി അനൂപ് ജേക്കബ് മത്സരിക്കുന്ന പിറവം നിയോജക മണ്ഡലത്തില്‍ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മന്ത്രിയെന്ന നിലയില്‍ നടത്തിയ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി അനൂപ് വോട്ടു ചോദിക്കുമ്പോള്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിന്‍റെ എം ജെ ജേക്കബിന്‍റെ പ്രചാരണം. പിറവം മണ്ഡലത്തിലെ മത്സര വിശേഷത്തിലേക്ക്.
2011ല്‍ ടിഎം ജേക്കബിന് 151 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രം നല്‍കി വോട്ടെണ്ണലിന്‍റെ അവസാനം വരെ ഉദ്വേഗം നിലനിര്‍ത്തിയ മണ്ഡലമാണ് പിറവം..ടിഎം ജേക്കബിന്‍റെ മരണത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ അനൂപ് ജേക്കബ് 12000ലധികം വോട്ടിനാണ് പിറവത്ത് ജയിച്ചുകയറിയത്. മന്ത്രിയായതിന് ശേഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. യുഡിഎഫിന് കാര്യമായ സ്വാധീനമുള്ള മണ്ഡലം തന്നെ പിന്തുണക്കുമെന്നാണ് എംഎല്‍എയുടെ വിശ്വാസം.
മന്ത്രി മണ്ഡലം പിടിക്കാന്‍ കിട്ടാവുന്നതില്‍ ഏറ്റവു മികച്ച സ്ഥാനാര്‍ത്ഥിയായ എംജെ ജേക്കബിനെയാണ് എല്‍ഡിഎഫ് ഗോദയിലിറക്കിയിരിക്കുന്നത്. മന്ത്രിയെന്ന നിലയിലും എംഎല്‍എ എന്ന നിലയിലും അനൂപ് ജേക്കബ് സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് എല്‍ഡിഎഫ് പറയുന്നു. ഭക്ഷ്യധാന്യ ഇറക്കുമതിയില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണമുയര്‍ന്നതും പ്രചാരണ വിഷയമാകുന്നുണ്ട്.
എന്നാല്‍ മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത എന്‍ഡിഎ, ബിഡിജെസ് സ്ഥാനാര്‍ഥിയെയാണ് ഇവിടെ ഇറക്കിയിരിക്കുന്നത്. ജോണി നെല്ലൂരിന് സീറ്റ് നിഷേധിച്ചത് തെരഞ്ഞെടുപ്പില്‍ ഭീഷണിയാകുമോ എന്ന ഭയം അനൂപ് ജേക്കബിനുണ്ട്. രൂക്ഷമായ സഭാതര്‍ക്കവും കാര്‍ഷിക മണ്ഡലത്തിലെ വിലത്തകര്‍ച്ചയും തെരഞ്ഞെടുപ്പില്‍ ബാധിക്കുന്ന വിഷയങ്ങളാണ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ 8000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കണ്ണും നട്ടാണ് യുഡിഎഫ് ക്യാംപിന്‍റെ പ്രവര്‍ത്തനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ 1600 വോട്ടുകളുടെ ലീഡ് നിലനിര്‍ത്തി മണ്ഡലം പിടിക്കാമെന്ന് ഇടത് മുന്നണികളും കരുതുന്നു.