ജനതാ ദള്‍ എസിന്‍റെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും
ജോസ് തെറ്റയിലിനു പുറമെ ജോര്‍ജ് തോമസ്, ബെന്നി മുഞ്ഞേലി എന്നിവരുടെ പേരുകളാണ് പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം കേന്ദ്ര നേതൃത്വത്തിന് കെെമാറുക
ജനതാ ദള്‍ എസിന്‍റെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡാണ് സ്ഥാനാര്‍ഥി പട്ടിക സെന്‍ട്രല്‍ പാര്‍ലമെന്‍ററി ബോര്‍ഡിന് കൈമാറിയത്. തര്‍ക്കമുള്ള അങ്കമാലി, കോവളം സീറ്റുകളില്‍ ഓന്നിലേറെ പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്.
ജോസ് തെറ്റയിലിനെ മല്‍സരിപ്പിക്കേണ്ടെന്ന എറണാകുളം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കോട്ടയത്ത് ചേര്‍ന്ന ജനതാ ദള്‍ എസ് പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു. ജോസ് തെറ്റയിലിനു പുറമെ ജോര്‍ജ് തോമസ്, ബെന്നി മുഞ്ഞേലി എന്നിവരുടെ പേരുകളാണ് പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം കേന്ദ്ര നേതൃത്വത്തിന് കെെമാറുക. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര നേതൃത്വം തീരുമാനം കൈക്കൊള്ളും. കോവളം മണ്ഡലത്തില്‍ ജമീല പ്രകാശത്തിന്‍റെയും ഭര്‍ത്താവ് നീലലോഹിത ദാസന്‍റെയും, ഡിആര്‍ സെലിന്‍റെയും പേരുകളാണ് പരിഗണിക്കപ്പെടുന്നത്. ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി, തിരുവല്ല മാത്യു ടി തോമസ്, വടകര സികെ നാണു എന്നിവരാകും സ്ഥാനാര്‍ഥികളാകുക. ഇടതുമുന്നണിയിലെ അഞ്ചു സീറ്റുകളില്‍ മല്‍സരിക്കുന്ന ജനതാ ദള്‍ എസ് ഓരു സീറ്റു കൂടി അധികം ആവശ്യപ്പെട്ടിരുന്നു. ഇതുലഭിക്കാഞ്ഞതില്‍ അതൃപ്തിയുണ്ടെന്ന് എല്‍ഡിഎഫിനെ ആറിയിക്കുകയും ചെയ്തതായി പാര്‍ലമെന്‍ററി ബോര്‍ഡ് ചെയര്‍മാന്‍ കായിക്കര ഷംസുദ്ദീന്‍ പറഞ്ഞു.
ഒന്നിലേറെ പേരുകള്‍ ഉയര്‍ന്നു വന്ന മണ്ഡലങ്ങളില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്ബോട്ടു പോകും. അഞ്ചു സീറ്റുകളും ജയസാധ്യതയുള്ളവയാണ്. സിറ്റിംഗ് എംഎല്‍എമാര്‍ എല്ലാവരും മല്‍സരിക്കുമോയെന്ന ചോദ്യത്തില്‍നിന്ന് കായിക്കര ഷംസുദ്ദീന്‍ ഓഴിഞ്ഞുമാറി. കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി ലഭിച്ചാലുടന്‍ സ്ഥാനാര്‍ഥി പ്രഖ്യപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.