വിദേശ കപ്പല്‍ വള്ളത്തിലിടിച്ചു: ആറ് തൊഴിലാളികള്‍ക്ക് പരിക്ക്

Update: 2018-05-17 12:50 GMT
Editor : Sithara
വിദേശ കപ്പല്‍ വള്ളത്തിലിടിച്ചു: ആറ് തൊഴിലാളികള്‍ക്ക് പരിക്ക്
Advertising

നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ കപ്പലിടിച്ചു

കൊല്ലം തീരത്തിനടുത്ത് മത്സ്യബന്ധന വളളത്തില്‍ കപ്പലിടിച്ച് ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.. അന്താരാഷ്ട്ര കപ്പല്‍ ചാലിന് സമീപത്താണ് അപകടം ഉണ്ടായത്. ഇടിച്ച വിദേശ കപ്പല്‍ നിര്‍ത്താതെ പോയി. തൊഴിലാളികള്‍ക്ക് കാര്യമായ പരിക്കില്ലെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു.

Full View

കൊല്ലം നീണ്ടകര തുറമുഖത്ത് നിന്ന് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ സാമുവല്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ അണ്ണൈ എന്ന് വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അന്താരാഷ്ട്ര കപ്പല്‍ ചാലിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെ വിദേശ കപ്പല്‍ വള്ളത്തിലിടിടിക്കുകയായിരുന്നു. കൊല്ലം തീരത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. തിരുവന്തപുരം സ്വദേശി സേവ്യറും തിമിഴ്നാട് കുളച്ചല്‍ സ്വദേശികളായ 5 പേരുമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത് പരിക്കേറ്റ തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ രക്ഷിച്ചു.

അപകടം വരുത്തിയ കപ്പല്‍ നിര്‍ത്താതെ പോയി. ഹോംകോങ്ങില്‍ നിന്നുള്ളതാണ് കപ്പല്‍. കപ്പലിനായി നേവിയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ നടത്തുകയാണ്. തൊഴിലാളികള്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് കോസ്റ്റല്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ട് കൊല്ലം തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ള പറഞ്ഞു. തമിഴ്നാട് പൊള്ളാച്ചി സ്വദേശി സഹായം എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. അപകടത്തില്‍ വള്ളം പൂര്‍ണമായും തകര്‍ന്നതായാണ് വിവരം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News