തോമസ് ചാണ്ടിയുടെ ഹരജി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് എതിര്: കോടതി ഉത്തരവ് പുറത്ത്

Update: 2018-05-17 03:41 GMT
Editor : Sithara
തോമസ് ചാണ്ടിയുടെ ഹരജി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് എതിര്: കോടതി ഉത്തരവ് പുറത്ത്
Advertising

തോമസ് ചാണ്ടി വ്യക്തിപരമായി നിയമലംഘനം നടത്തിയെന്നോ നെല്‍വയലോ തണ്ണീര്‍ തടമോ നികത്തിയെന്നോ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. തോമസ് ചാണ്ടിയുടെ കമ്പനിയാണ് നിയമലംഘനം നടത്തിയതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ‌‌‌

തോമസ് ചാണ്ടിയുടെ ഹരജി തള്ളിയ ഹൈക്കോടതി ഉത്തരവ് പുറത്ത്. മന്ത്രി കോടതിയെ സമീപിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്‍റെ അന്തസത്തക്ക് എതിരാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ തോമസ് ചാണ്ടി വ്യക്തിപരമായി നിയമലംഘനം നടത്തിയെന്നോ നെല്‍വയലോ തണ്ണീര്‍ തടമോ നികത്തിയെന്നോ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. തോമസ് ചാണ്ടിയുടെ കമ്പനിയാണ് നിയമലംഘനം നടത്തിയതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ‌‌‌

Full View

മന്ത്രിയെന്ന നിലയില്‍ സര്‍ക്കാരിനെതിരെ തോമസ് ചാണ്ടി കോടതിയെ സമീപിച്ചതിന്റെ ഭരണഘടനാ വിരുദ്ധതയെയാണ് ഹര്‍ജി തള്ളി കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന ഗുരുതരമായ നിരീക്ഷണവും വിധിന്യായത്തിലുണ്ട്. തോമസ് ചാണ്ടിയുടെ നടപടി അസാധാരണവും ക്രമവിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കുന്നു. കൈയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ടത് മറ്റൊരു മന്ത്രിയാണ്. അതിനെതിരെ കൂടിയാണ് ചാണ്ടി കോടതിയിലെത്തിയത്. ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി നല്‍കിയ ഹര്‍ജിയായെ ഇതിനെ പരിഗണിക്കാനാവു. മന്ത്രിസഭാ കൂട്ടുത്തരവാദത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്യുന്ന നടപടിയാണ് ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി.

തോമസ് ചാണ്ടി വ്യക്തിപരമായി നിയമലംഘനം നടത്തിയെന്നോ വയലോ തണ്ണീര്‍ത്തടമോ നികത്തിയെന്നോ കലക്ടറുടെ റിപ്പോര്‍ട്ടിലില്ല. ചാണ്ടിയുടെ കമ്പനിയാണ് നിയമലംഘനം നടത്തിയത്. മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം വേണമായിരുന്നു ഹര്‍ജിയുമായി കോടതിയെ സമീപിക്കാനെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ഉത്തരവിലെ രൂക്ഷ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News