രാജ്യത്ത് കാലവര്‍ഷം ഒരാഴ്ചക്കുള്ളിലെത്തും
രാജ്യത്ത് കാലവര്‍ഷം ഒരാഴ്ചക്കുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
രാജ്യത്ത് കാലവര്‍ഷം ഒരാഴ്ചക്കുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കേരളത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കാലവര്‍ഷം ശക്തമാകും. ഈ സീസണില്‍ മികച്ച മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിലുണ്ട്.
കേരളത്തില്‍ സാധാരണയായി ജൂണ്‍ ഒന്നിന് എത്താറുള്ള കാലവര്‍ഷം ഒരാഴ്ച പിന്നിട്ട് ഏഴാം തിയതിക്കകം ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്താകമാനം ഒരാഴ്‍ച്ചക്കകം മണ്‍സൂണ്‍ ആരംഭിക്കും. ജൂണ്‍ 10നകം മുംബൈയിലും മഴയെത്തുമെന്നാണ് പ്രതീക്ഷ. മികച്ച കാലവര്‍ഷമായിരിക്കും ഇത്തവണത്തേതെന്നും ജൂണ്‍ - സെപ്തംബര്‍ കാവയളവില്‍ സാധാരണത്തേതിലധികം മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മഴയുടെ തോത് ജൂലൈ മാസത്തില്‍ 107 ശതമാനവും ആഗസ്റ്റില്‍ 104മാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വടക്ക് - പടിഞ്ഞാറന്‍ മേഖലയില്‍ 108ഉം മധ്യമേഖലയിലും തെക്കന്‍ മേഖലയിലും 113ഉം വടക്ക് - കിഴക്ക് മേഖലയില് 94ഉം ശതമാനം വീതം മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.