ബോബി ചെമ്മണൂരിന്റെ അറസ്റ്റ് സ്ത്രീകളെ അപമാനിക്കുന്നവർക്കുമുള്ള ശക്തമായ താക്കീത്: മന്ത്രി വീണാ ജോർജ്
സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Update: 2025-01-08 17:22 GMT
ബോബി ചെമ്മണൂരിനെതിരായ നിയമനടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്കും അപമാനിക്കുന്നവർക്കും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്കുമുള്ള ശക്തമായ താക്കീതാണെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇങ്ങനെയുള്ളവർക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കും. ശക്തമായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴി തേടുകയും ചെയ്ത ചലച്ചിത്ര താരത്തിന്റെ നടപടി ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.