മുതിര്‍ന്ന സിപിഎം നേതാവ് കെകെ മാമുക്കുട്ടി അന്തരിച്ചു
95 വയസ് ആയിരുന്നു
മുതിര്‍ന്ന സിപിഎം നേതാവ് കെകെ മാമുക്കുട്ടി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 95 വയസ് ആയിരുന്നു.
തൃശൂരില്‍ സിപിഎം കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും വലയ പങ്കുവഹിച്ച നേതാവായിരുന്നു കെകെ മാമുക്കുട്ടി. 1964 ല്‍ സിപിഐയുടെ തൃശൂര്‍ ജില്ലാ കൌണ്സിലില് നിന്നിറങ്ങി സിപിഎം രൂപീകരിച്ച ജില്ലയിലെ അഞ്ച് നേതാക്കന്മാരില് ഒരാളായിരുന്നു മാമുക്കുട്ടി. തുടര്‍ന്ന് 35 വര്‍ഷം തുടര്‍ച്ചയായി തൃശൂര്‍ ജില്ലാ സെക്രട്ടറിയായും 40 വര്‍ഷം സംസ്ഥാന കമ്മറ്റി അംഗവുമായും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ പാര്‍ലമെന്ററി രംഗത്തേക്ക് ഇറങ്ങാതെ പൂര്‍ണ്ണമായും സംഘടനാ രംഗത്തായിരുന്നു പ്രവര്‍ത്തിച്ചത്. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാമുക്കുട്ടിയുടെ മൃതദേഹം ഇന്ന് സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്കരിക്കും.