നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇന്ന്
നിയമസഭ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
നിയമസഭ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് രണ്ടാണ്.
ഈ മാസം 22 മുതലാണ് നാമ നിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങിയത്. ഇന്നലെ വരെ 912 പത്രികകള്‍ ലഭിച്ചു. ഇതുവരെ ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് മലപ്പുറം ജില്ലയിലാണ്, 128 എണ്ണം. കുറവ് പത്തനംതിട്ടയിലും, 23 എണ്ണം. തിരുവനന്തപുരം 80, കൊല്ലം 60, ആലപ്പുഴ 48, കോട്ടയം 54, ഇടുക്കി 30, എറണാകുളം 100, തൃശൂര്‍ 92, പാലക്കാട് 76, കോഴിക്കോട് 96, വയനാട് 25, കണ്ണൂര്‍ 70, കാസര്‍കോഡ് 30 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്കുകള്‍. പ്രമുഖ സ്ഥാനാര്‍ഥികളൊക്കെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാടും പത്രിക സമര്‍പ്പിക്കും. നേമത്തെ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലും ഇന്നാണ് പത്രിക നല്‍കുക. ഇന്ന് മൂന്ന് മണിവരെ പത്രിക സ്വീകരിക്കും.
മുപ്പതിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രികകകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതിയായ മെയ് രണ്ടിന് മൂന്ന് മണിക്ക് ശേഷമാണ് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിക്കുക. ഇതോടെ മത്സരചിത്രം പൂര്‍ണമാകും. മെയ് 16നാണ് വോട്ടെടുപ്പ്. 19ന് ഫലമറിയാം.
സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ സമഗ്രവിവരങ്ങള്‍ ലഭ്യമാകുന്ന ഇ-വോട്ടര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനും കമ്മിഷന്‍ പുറത്തിറക്കി.