യുഡിഎഫ് എംഎല്‍എമാര്‍ക്കായി സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി

Update: 2018-05-19 18:04 GMT
Editor : admin
യുഡിഎഫ് എംഎല്‍എമാര്‍ക്കായി സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി
Advertising

രമേശ് ചെന്നിത്തല നേതാവും, പികെ കുഞ്ഞാലിക്കുട്ടി ഉപനേതാവുമായാണ് പുതിയ സംവിധാനം

Full View

ചരിത്രത്തിലാധ്യമായി യുഡിഎഫ് എംഎല്‍എമാരുടെ ഏകോപനത്തിന് വേണ്ടി സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി രൂപികരിക്കാന്‍ തീരുമാനിച്ചു. രമേശ് ചെന്നിത്തല നേതാവും, പികെ കുഞ്ഞാലിക്കുട്ടി ഉപനേതാവുമായാണ് പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുക. കേരളാ കോണ്‍ഗ്രസ് എമ്മിന് ചീഫ് വിപ്പ് പദവി ലഭിക്കും.

യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നിലവില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഒരു ഘടന ഉണ്ടാകുന്നത് ഇതാദ്യമായാണ്.എന്തിനാണ് പുതിയ സംവിധാനമെന്ന ചോദ്യം ബാക്കി നിര്‍ത്തിയാണ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി രൂപികരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടിക്ക് പദവി നല്‍കുന്നതിന് വേണ്ടിയാണ് രൂപികരണമെന്ന അഭ്യൂവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും രമേശ് ചെന്നിത്തലയായിരിക്കും നേതാവെന്ന് ഉറപ്പായിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിനും പദവി ലഭിക്കും.സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ ഉപ നേതാവെന്ന നിലയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയായാരിക്കും പ്രതിപക്ഷ ഉപനേതാവ് പദവിയിലെത്തുകയെന്ന സൂചനയുമുണ്ട്.ജൂണ്‍ എട്ടിന് ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തന മേഖല നിശ്ചയിക്കുക

Tags:    

Writer - admin

contributor

Editor - admin

contributor

Similar News