ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ അവസരമൊരുക്കി നല്ലളം വ്യവസായ എസ്റ്റേറ്റ്
1999-2000 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ചെറുവണ്ണൂര്‍-നല്ലളം വ്യവസായ എസ്റ്റേറ്റ് ആരംഭിച്ചത്.
ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ അവസരമൊരുക്കുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ചെറുവണ്ണൂര്‍-നല്ലളം വ്യവസായ എസ്റ്റേറ്റ്. മുപ്പത്തിയെട്ട് ചെറുകിട കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഒരു തദ്ദേശ സ്ഥാപനം നേതൃത്വം നല്‍കുന്ന ഏക സംരംഭത്തെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരള.
1999-2000 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ചെറുവണ്ണൂര്‍-നല്ലളം വ്യവസായ എസ്റ്റേറ്റ് ആരംഭിച്ചത്. പതിനൊന്നര ഏക്കര്‍ സ്ഥലത്ത് നാല്പത് പ്ലോട്ടുകള്‍ തിരിച്ച് ചെറുകിട വ്യവസായങ്ങള്‍ക്ക് സൗകര്യമൊരുക്കുകയായിരുന്നു. മുപ്പത്തിയെട്ടിലും ഇപ്പോള്‍ വിവിധ വ്യവസായസംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ഹോസ്പിറ്റല്‍ ഫര്‍ണിച്ചര്‍, അച്ചാര്‍, ലൂബ്രിക്കേറ്റഡ് ഓയില്‍, ചെരുപ്പ് തുടങ്ങിയവയുടെ നിര്‍മാണം തൊട്ട് പ്രിന്റിങ് പ്രസും ഐസ് പ്ലാന്റുമെല്ലാം ഇവിടെയുണ്ട്. ചെരുപ്പ് കന്പനികള്‍ മാത്രം ഒരു ഡസന്‍ വരും. വ്യവസായ സൌഹൃദ അന്തരീക്ഷമൊരുക്കാന്‍ സാധിച്ചതാണ് എസ്റ്റേറ്റിന്റെ വിജയത്തിന് വഴിയൊരുക്കിയത്.
കൂടുതല്‍ സൌകര്യങ്ങളൊരുക്കി എസ്റ്റേറ്റിനെ ആധുനിക വല്‍കരിക്കുകയും കൂടുതല് സംരംഭകര്‍ക്ക് അവസരമൊരുക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം.