റോഡിനായി കരുവാറ്റക്കാര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 45 വര്‍ഷം

Update: 2018-05-20 00:43 GMT
Editor : Sithara
റോഡിനായി കരുവാറ്റക്കാര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 45 വര്‍ഷം
Advertising

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് മുന്നിലൂടെ റോഡ്‌ നിർമിച്ചതുമായി ബന്ധപ്പെട്ട വിവാദം മുറുകുമ്പോൾ മന്ത്രിയുടെ മണ്ഡലത്തിൽ തന്നെയുള്ള ആലപ്പുഴ കൈനകരിയിലെ കരുവാറ്റ കുപ്പപ്പുറം റോഡിന്‍റെ അവസ്ഥ പരിതാപകരമായി തുടരുന്നു

മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് മുന്നിലൂടെ റോഡ്‌ നിർമിച്ചതുമായി ബന്ധപ്പെട്ട വിവാദം മുറുകുമ്പോൾ മന്ത്രിയുടെ മണ്ഡലത്തിൽ തന്നെയുള്ള ആലപ്പുഴ കൈനകരിയിലെ കരുവാറ്റ കുപ്പപ്പുറം റോഡിന്‍റെ അവസ്ഥ പരിതാപകരമായി തുടരുന്നു. കോടികള്‍ മുടക്കി റോഡ്‌ ടാര്‍ ചെയ്തെങ്കിലും രണ്ടു പാലങ്ങള്‍ക്കായുള്ള പ്രദേശത്തുകാരുടെ കാത്തിരിപ്പ്‌ 45 വര്‍ഷം പിന്നിടുകയാണ്.

Full View

കരുവാറ്റ - കുപ്പപ്പുറം റോഡ്‌ കോടികള്‍ മുടക്കിയാണ് ടാര്‍ ചെയ്തത്. പക്ഷെ കോലോത്ത് ജട്ടിയിലും കുപ്പറത്തും രണ്ട് പാലം വേണം. അല്ലാതെ ഈ റോഡ്‌ കൊണ്ട് ഒരു പ്രയോജനവും നാട്ടുകാര്‍ക്ക്‌ ഉണ്ടാകില്ല. കഴിഞ്ഞ 45 വര്‍ഷമായി പാലത്തിനായി സമരത്തിലാണ് ഇവിടുത്തുകാര്‍. പക്ഷെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മഴയിലും വെയിലിലും രാത്രിയിലുമെല്ലാം കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കടത്തു മാത്രം ആശ്രയം.

ഉടന്‍ പാലം നിര്‍മ്മിക്കും എന്ന് അധികാരത്തില്‍ ഇരിക്കുന്നവർ വാഗ്ദാനം ചെയ്യും. പക്ഷെ ഇപ്പോൾ ഇന്നാട്ടുകാർക്ക് ഇത്തരം വാഗ്ദാനങ്ങളിൽ ഒട്ടും വിശ്വാസമില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News