കൃത്രിമക്ഷാമമുണ്ടാക്കി സിമന്‍റ് വില വര്‍ധിപ്പിക്കാന്‍ ശ്രമം

Update: 2018-05-21 14:27 GMT
Editor : Sithara
കൃത്രിമക്ഷാമമുണ്ടാക്കി സിമന്‍റ് വില വര്‍ധിപ്പിക്കാന്‍ ശ്രമം
Advertising

സിമന്‍റ് വില വര്‍ധിപ്പിക്കാന്‍ അനധികൃതമായി സിമന്‍റ് കമ്പനികള്‍ ശ്രമിക്കുന്നതായി ആരോപണം.

സിമന്‍റ് വില വര്‍ധിപ്പിക്കാന്‍ അനധികൃതമായി സിമന്‍റ് കമ്പനികള്‍ ശ്രമിക്കുന്നതായി ആരോപണം. മാര്‍ക്കറ്റില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കി വില വര്‍ധിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. സംസ്ഥാനത്ത് സിമന്‍റ് വിലയില്‍ വര്‍ധന പ്രകടമായി തുടങ്ങി.

Full View

ജിഎസ്ടി നിലവില്‍ വരുകയും കോംപറ്റീഷന്‍ കമ്മീഷന്‍ ഇടപെടുകയും ചെയ്തതോടെ ഒരു ബാഗ് സിമന്‍റിന് 30 മുതല്‍ 50 രൂപ വരെ കുറഞ്ഞിരുന്നു. എന്നാല്‍ പഴയ വിലയിലേക്ക് എത്തിക്കുന്നതിനായി സിമന്‍റ് കമ്പനികള്‍ സംയുക്ത നീക്കം നടത്തുന്നതായി വ്യാപാരികള്‍ ആരോപിക്കുന്നു. ഡീലര്‍മാര്‍ ആവശ്യപ്പെടുന്ന സിമന്‍റ് നല്‍കാതിരിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ഇതേ തുടര്‍ന്ന് മിക്ക കമ്പനികളുടെയും സിമന്‍റിന് വില വര്‍ധിച്ചു തുടങ്ങി. 20 മുതല്‍ 40 രൂപ വരെയാണ് ഒരു ബാഗ് സിമന്‍റിന് വര്‍ധിച്ചത്.

കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചതിന് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പരാതിയില്‍ വിവിധ സിമന്‍റ് കമ്പനികള്‍ക്കും സിമന്‍റ് മാനിഫാക്ചേഴ്സ് അസോസിയേഷനും കോംപറ്റീഷന്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയിരുന്നു. സിമന്‍റ് വില കുതിച്ച് ഉയരുന്നത് നിര്‍മ്മാണ മേഖലയെ സാരമായി ബാധിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News