കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍
കെ എസ് ആർ ടി സി പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ യുവജന സംഘടനകൾ .പെൻഷൻ പ്രായം ഉയർത്താനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ ഐ വൈ എഫും, യൂത്ത് കോൺഗ്രസും പറഞ്ഞു. അഡ്വൈസ് മെമ്മോ നൽകിയവർക്ക് ജോലി നൽകണമെന് ഡി വൈ എഫ് ഐ യും വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രിയും പ്രതികരിച്ചു.
കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കുന്ന ബാങ്ക് കണ്‍സോര്‍ഷ്യത്തിന്‍റേയും,സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്‍റേയും അഭിപ്രായം പരിഗണിച്ച് കോര്‍പ്പറേഷനിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശമാണ് ഇന്നലത്തെ മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ട് വച്ചത്.ഇതിനെതിരായണ് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജനസംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ സര്‍ക്കാര്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് യൂത്ത് കോണ്ഡഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസ് പറഞ്ഞു
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ യുവാക്കള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസ്യത കുറയുമെന്നും,അത് കൊണ്ട് ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്നും എഐവൈഎഫ് സംസ്ഥാനപ്രസിഡന്‍റ് ആര്‍ സജിലാല്‍ പ്രതികരിച്ചു.എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ അഡ്വൈസ് മെമ്മോ നല്‍കിയവര്‍ക്ക് ജോലി നല്‍കണമെന്ന് എം സ്വരാജ് പറഞ്ഞു.
ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കുവെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രനും വ്യക്തമാക്കി. അടുത്ത മന്ത്രിസഭയോഗത്തിന് മുന്‍പ് നിലപാടറിയിക്കണമെന്നാണ് ഘടകകക്ഷികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.