ചെമ്പ്ര എസ്‌റ്റേറ്റ് തൊഴിലാളികള്‍ പിടിച്ചെടുക്കുന്നു

Update: 2018-05-22 18:07 GMT
Editor : Subin
ചെമ്പ്ര എസ്‌റ്റേറ്റ് തൊഴിലാളികള്‍ പിടിച്ചെടുക്കുന്നു
Advertising

എസ്‌റ്റേറ്റ് 20 സെന്റ് വീതമുള്ള പ്ലോട്ടുകളായി തിരിച്ച് പിടിച്ചെടുക്കാനാണ് തൊഴിലാളികളുടെ തീരുമാനം. സ്ഥലം മുഴുവന്‍ അളന്നുതിരിച്ച് പൂര്‍ത്തിയാവുന്നതോടെ തൊഴിലാളികള്‍ ഏറ്റെടുക്കും.

Full View

വയനാട്ടില്‍ മാനേജ്‌മെന്റ് ലോക്കൗട്ട് ചെയ്ത മേപ്പാടി ചെമ്പ്ര എസ്‌റ്റേറ്റ് തൊഴിലാളികള്‍ അളന്നുതിരിച്ച് ഏറ്റെടുക്കാനാരംഭിച്ചു. നേരത്തേ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ ഉറപ്പുകള്‍ പാലിക്കാത്ത മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ ഒക്ടോബറിലാണ് ഫാത്തിമ ഫാംസ് അടച്ചുപൂട്ടിയത്.

ഒക്ടോബര്‍ 27നായിരുന്നു ചട്ടങ്ങള്‍ പാലിക്കാതെയുള്ള ലോക്കൗട്ട്. തുടക്കം മുതല്‍ തന്നെ ലേബര്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് തോട്ടം തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉടമ തയ്യാറായില്ല. ഇതിനിടെ നിരവധി സമരങ്ങളും തൊഴിലാളികള്‍ സംഘടിപ്പിച്ചു. മന്ത്രി ടിപി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ രണ്ട് തവണ ചര്‍ച്ച നടത്തി. ഒടുവില്‍ നടന്ന ചര്‍ച്ചയില്‍ എസ്‌റ്റേറ്റ് തുറക്കുന്നതിനുള്ള തീയതി വരെ നിശ്ചയിച്ചിരുന്നു. പക്ഷേ തോട്ടം തുറക്കില്ലെന്ന നിലപാടാണ് ഉടമ സ്വീകരിച്ചത്. എസ്‌റ്റേറ്റ് 20 സെന്റ് വീതമുള്ള പ്ലോട്ടുകളായി തിരിച്ച് പിടിച്ചെടുക്കാനാണ് തൊഴിലാളികളുടെ തീരുമാനം. സ്ഥലം മുഴുവന്‍ അളന്നുതിരിച്ച് പൂര്‍ത്തിയാവുന്നതോടെ തൊഴിലാളികള്‍ ഏറ്റെടുക്കും.

ഈ മാസം 17 മുതല്‍ മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫീസ് ഉപരോധിക്കാനും തൊഴിലാളികള്‍ തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ചകളും സമരങ്ങളും തുടരുമ്പോഴും എസ്‌റ്റേറ്റിലെ മുന്നൂറോളം തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News