മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് പിണറായി വിജയന്‍

Update: 2018-05-22 22:15 GMT
Editor : admin
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് പിണറായി വിജയന്‍
Advertising

കേന്ദ്ര സഹായം ചോദിക്കുന്നത് യാചനയല്ല, അവകാശമാണെന്നും മുഖ്യമന്ത്രി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നു തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. കേരളത്തിന്റെ വികസനവിഹിതം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് യാചനയല്ല, മറിച്ച് സംസ്ഥാനത്തിന്റെ അവകാശമാണന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി കണ്ണൂരിലെത്തിയ പിണറായി വിജയന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണയോഗത്തിലായിരുന്നു വിവാദ വിഷയങ്ങളിലടക്കമുളള സര്‍ക്കാരിന്റെ നിലപാട് പിണറായി വ്യക്തമാക്കിയത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അത് തമിഴ്‍നാടുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു കൊണ്ടാവരുത്.

രാഷ്ട്രീയമായി ഏറെ അഭിപ്രായ ഭിന്നതകളുളള പാര്‍ട്ടിയാണ് കേന്ദ്രത്തില്‍ ഭരണം നടത്തുന്നത്. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കുന്ന രീതിയല്ല ബിജെപിയുടേതും ആര്‍എസ്എസിന്റേതും. എന്നാല്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ കേരളത്തിന് ലഭിക്കണം.

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങള്‍ വഴിമുടക്കാന്‍ ചിലര്‍ ശ്രമിക്കും. എന്നാല്‍ അതിനു മുന്നില്‍ വഴിപ്പെടുന്ന സര്‍ക്കാരല്ല ഇത്

പ്രതികാരമൂര്‍ത്തിയായ ഒരു സര്‍ക്കാരായിരിക്കില്ല ഇതെന്നു പറഞ്ഞ പിണറായി നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോള്‍ അത് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയാല്‍ പഴയകാല ചെയ്തികളുടെ ഫലമായി അതിനെ കണക്കാക്കിയാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News