കുട്ടിക്ക് എച്ച്ഐവി ബാധ: ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി
ചികിത്സയിലിരിക്കെ ഒന്‍പത് വയസ്സുകാരിക്ക് എച്ച്ഐവി സ്ഥിരീകരിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി.
ചികിത്സയിലിരിക്കെ ഒന്‍പത് വയസ്സുകാരിക്ക് എച്ച്ഐവി സ്ഥിരീകരിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടിക്ക് ആര്‍സിസി രക്തം നല്‍കിയതെന്നാണ് എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യവകുപ്പിന് കൈമാറും.
ആര്‍സിസിയില്‍ രക്താര്‍ബുദ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് എച്ച്ഐവി സ്ഥിരീകരിച്ച സംഭവത്തില്‍ വിവിധ വകുപ്പുകള്‍ അന്വേഷണം നടത്തുനിടയിലാണ് സംസ്ഥാന എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. എച്ച്ഐവി സ്ഥിരീകരണത്തിനുള്ള ആധുനിക പരിശോധനാ സംവിധാനങ്ങള്‍ മെഡിക്കല്‍ കോളജുകളില്‍ സ്ഥാപിക്കാനും എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി സര്‍ക്കാരിന് ശിപാര്‍ശ നല്‍കും.
സംഭവത്തില്‍ ആര്‍സിസിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ നാളെ ആരോഗ്യവകുപ്പിന് കൈമാറും. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും ഉടന്‍ സര്‍ക്കാരിന് കൈമാറും.