എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെ
എസ്എസ്എല്‍സി പരീക്ഷാഫല പ്രഖ്യാപനം നാളെ ഉണ്ടായേക്കും.
എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെ ഉണ്ടായേക്കും. അപാകതയില്ലെന്ന് ഉറപ്പുവരുത്താന്‍ ഡിപിഐയുടെ അധ്യക്ഷതയില്‍ ഇന്ന് പരീക്ഷ ബോര്‍ഡ് യോഗം ചേരും. വിവാദങ്ങളൊഴിവാക്കാന്‍ ജാഗ്രതയോടെയാണ് വിദ്യാഭ്യാസ വകുപ്പ് നീങ്ങുന്നത്.
എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തില്‍ കഴിഞ്ഞ വര്‍ഷം അപാകതയുണ്ടായ സാഹചര്യത്തില്‍ കരുതലോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തവണത്തെ ഫലപ്രഖ്യാപനം നടത്താനൊരുങ്ങുന്നത്. ഇന്ന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അപാകതയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഫലം പ്രഖ്യാപിക്കേണ്ടതുള്ളൂ എന്നാണ് വകുപ്പ് തീരുമാനം. അപാകതയില്ലെന്ന് പരിശോധിക്കാന്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പരീക്ഷ ബോര്‍ഡ് യോഗം ചേരും.
ഡിപിഐ ചെയര്‍മാനായ ബോര്‍ഡ് യോഗത്തില്‍ പരീക്ഷ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പരീക്ഷ ഭവനില്‍ ചേരുന്ന യോഗത്തില്‍ ഫല പ്രഖ്യാപന തീയതി സംബന്ധിച്ച ഔദ്യോഗിക തീരുമാനമെടുക്കും. നാളെ തന്നെയായിരിക്കും എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഉണ്ടാവുക. 11 മണിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തിലായിരിക്കും ഫലപ്രഖ്യാപനം നടത്തുക.