തിരുവനന്തപുരം ലോ കോളജില്‍ റാഗിങിന്റെ പേരില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം

Update: 2018-05-23 23:31 GMT
തിരുവനന്തപുരം ലോ കോളജില്‍ റാഗിങിന്റെ പേരില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം
Advertising

റാഗിങ്ങിന്റെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് മ്യൂസിയം പോലീസിന് ഇരുവരും നല്‍കിയ പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം ഗവര്‍മെന്റ് ലോ കോളേജിലെ അന്ധവിദ്യാര്‍ത്ഥിയടക്കം രണ്ട് പേര്‍ക്ക് ക്രൂരമര്‍ദ്ദനം. മെന്‍സ് ഹോസ്റ്റലില്‍ വെച്ചാണ് ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥികളായ വിനീത്, ഷാജഹാന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. റാഗിങ്ങിന്റെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് മ്യൂസിയം പോലീസിന് ഇരുവരും നല്‍കിയ പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം ഗവര്‍മെന്റ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളായ രണ്ട് പേരും പാളയം യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്തതിനെത്തുടര്‍ന്ന് കാഴ്ചശക്തിയില്ലാത്ത ഷാജഹാന്‍ മ്യൂസിയം പോലീസില്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരിലാണ് ഷാജഹാനെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. ഷാജഹാനെ സഹായിച്ചുവെന്നതിന്റെ പേരിലാണ് വിനീതിനെ മര്‍ദ്ദിച്ചത്. രണ്ട് പേരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മ്യൂസിയം പോലീസ് അന്വേഷണം തുടങ്ങി.

Tags:    

Similar News