ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കുള്ള തടസം ദൂരീകരിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെടി ജലീല്‍

Update: 2018-05-23 20:26 GMT
Editor : admin
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കുള്ള തടസം ദൂരീകരിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെടി ജലീല്‍
Advertising

ന്യൂനപക്ഷ കമ്മീഷന്‍റെ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന്‍റെ ഉദ്ഘാടന പരിപാടിക്കിടെയാണ് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള തടസം ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വീരാന്‍ കുട്ടി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്

Full View

സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള തടസം ദൂരീകരിക്കാന്‍ ശ്രമം നടത്തുമെന്ന് ന്യൂനപക്ഷവകുപ്പ് മന്ത്രി കെടി ജലീല്‍. സര്‍ക്കാരിന്‍റെ മുന്‍ഗണനയില്‍ ഇക്കാര്യമുണ്ടെന്നും എല്ലാവിഭാഗങ്ങളുമായും ചര്‍ച്ച നടത്തി നടപടി സ്വീകരിക്കുമെന്നും കെടി ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ന്യൂനപക്ഷ കമ്മീഷന്‍റെ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന്‍റെ ഉദ്ഘാടന പരിപാടിക്കിടെയാണ് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള തടസം ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വീരാന്‍ കുട്ടി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരുന്ന അധികാരം 2006 ഓടെ ജില്ലാകളക്ടര്‍ക്ക് കൈമാറിയിരുന്നു. ഏതെങ്കിലും ഒരു പരാതി ഉയര്‍ന്നാല്‍ വിശദമായ അന്വേഷണം നടത്താതെ അനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പരാതിപ്പെട്ടു. പ്രശ്നം മുന്‍ഗണ നല്‍കി പരിഹരിക്കന്‍ ശ്രമിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.

ന്യൂനപക്ഷ കമ്മീഷന് പരാതികള്‍ ഓണ്‍ലൈനായി നല്‍കാനും ലഭിക്കുന്ന പരാതികള്‍ ഓണ്‍ലൈനായി മാനേജ് ചെയ്യുന്നതിനുനുള്ള സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News