മെത്രാന്‍ കായലില്‍ കൃഷിയിറക്കുന്നതിനെതിരെ പരാതി

Update: 2018-05-24 10:55 GMT
Editor : Jaisy
മെത്രാന്‍ കായലില്‍ കൃഷിയിറക്കുന്നതിനെതിരെ പരാതി
Advertising

പാടത്തെ വെള്ളം വറ്റിക്കുന്നത് കരിമീന്‍ കൃഷിയെ സാരമായി ബാധിക്കുമെന്നു കാട്ടിയാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്

Full View

മെത്രാന്‍ കായലില്‍ കൃഷിയിറക്കുന്നതിനെതിരെ പരാതിയുമായി രംഗത്ത്. പാടത്തെ വെള്ളം വറ്റിക്കുന്നത് കരിമീന്‍ കൃഷിയെ സാരമായി ബാധിക്കുമെന്നു കാട്ടിയാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജിക്കെതിരെ സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കുമരകത്തെ മെത്രാന്‍ കായലില്‍ വിത്ത് വിതയ്ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടരുന്നതിനിടെയാണ് പരാതിക്കൊയത്ത് ആരംഭിച്ചത്. നവംബര്‍ മാസം വരെ പാടത്തെ വെള്ളം വറ്റിക്കുന്നത് കരിമീന്‍ പ്രജനനത്തെ ബാധിക്കുമെന്നും തുടര്‍ന്ന് കരിമീനുകളുടെ നാശത്തിനു കാരണമാക്കുമെന്നും കാട്ടിയാണ് ആലപ്പുഴ സ്വദേശി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇത്തരം പല പരാതികളും മെത്രാന്‍ കായലിലെ നെല്‍കൃഷിക്കെതിരെ മുന്‍പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് നവംബര്‍മാസം കൃഷിയിറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. എന്നാല് ഫിഷറീസ് അഗ്രീക്കള്‍ച്ചര്‍ വകുപ്പുകളുടെ വിദഗ്ധ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിത്.

എട്ടുവര്‍ഷമായി തരിശുകിടക്കുന്ന മെത്രാന്‍ കായലില്‍ കൃഷിയിറക്കാന്‍ മുന്നിട്ടിറങ്ങുന്ന കര്‍ഷകര്‍ക്ക് അതിനുള്ള അവസരമുണ്ടാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനായി 28 ഏക്കര്‍ പാടത്ത് പുറംബണ്ട് ബലപ്പെടുത്തുന്നതിനും വെള്ളം പമ്പ് ചെയ്തുകളയുന്നതിനുമായി സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി. സെപ്തംബറോടെ വെള്ളം വറ്റിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ നവംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപനം പോലെ കൃഷിയിറക്കാനാകൂ. മിച്ച ഭൂമിയൊഴികെ 404 ഏക്കര്‍ നെല്‍പ്പാടമാണ് മെത്രാന്‍കായല്‍. ഇതില്‍ 378 ഏക്കര്‍ ദുബായ് ആസ്ഥാനമായ റാക് ഇന്‍ഡോ കമ്പനിയുടെ പക്കലാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News