തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്നിനാണ് ചുമതല.തോമസ് ചാണ്ടിക്കെതിരായി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയ കോട്ടയം വിജിലന്‍സ് യൂണിറ്റിലെ ആരും പുതിയ സംഘത്തിലില്ല.
മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചു.തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്നിനാണ് ചുമതല.തോമസ് ചാണ്ടിക്കെതിരായി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയ കോട്ടയം വിജിലന്‍സ് യൂണിറ്റിലെ ആരും പുതിയ സംഘത്തിലില്ല.
കായല്‍ കയ്യേറ്റം,അനധിക്യത റോഡ് നിര്‍മ്മാണം,നിലം നികത്തല്‍ തുടങ്ങിയ നിരവധി പരാതികള്‍ തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സിന്റെ മുന്പിലുണ്ട്.കേസുകളെല്ലാം ഇതുവരെ അന്വേഷിച്ചിരുന്നത് കോട്ടയം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി സുരേഷ്കുമാറിന്റെ നേത്യത്വത്തിലുള്ള സംഘമായിരുന്നു.മുന്‍മന്ത്രിക്കെതിരായ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും കോട്ടയം യൂണിറ്റായിരുന്നു.പരാതിയില്‍ വിശദമായ അന്വേഷണം നടക്കാനിരിക്കെയാണ് എസ്പി കെഇ ബൈജുവിന്റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറി വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്.
ഇതുവരെ കേസ് അന്വേഷിച്ചിരുന്ന കോട്ടയം യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ പോലും പുതിയ സംഘത്തില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.പ്രമുഖര്‍ക്കെതിരായി വിശദമായി അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറാറുണ്ടെന്നാണ് വിജിലന്‍സിന്റെ നിലപാട്.കെഎം മാണിക്കെതിരായ ബാര്‍ക്കേഴക്കേസില്‍ പ്രാഥമിക പരിശോധനയും,വിശദമായ അന്വേഷണവും രണ്ട് സംഘങ്ങളായിരുന്നു നടത്തിയിരുന്നതെന്നും വിജിലന്‍സ് വിശദീകരിക്കുന്നു.