ദേശീയ പാത സര്‍വേക്കെതിരായ സമരത്തെ ലാത്തികൊണ്ട് നേരിടാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല
സമരക്കാരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച വിജയരാഘവനും ജി സുധാകരനും മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
ദേശീയപാത സമരത്തിനെതിരെ പോലീസ് നടപടിയുണ്ടായ തലപ്പാറയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. സര്‍വകക്ഷി യോഗത്തിന് മുന്‍പ് സര്‍വേ നടത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് ചെന്നിത്തല പറഞ്ഞു. സമരക്കാരെ തീവ്രവാദികളായി ചിത്രീകരിച്ച ജി.സുധാകരനും എ വിജയരാഘവനും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒമ്പത് മണിയോടെയാണ് രമേശ് ചെന്നിത്തല അരീത്തോടെത്തിയത്. നിര്‍ദിഷ്ട ദേശീയപാതാ അലൈമെന്റിലെ ക്രമക്കേടുകള്‍ പ്രതിപക്ഷ നേതാവിനുമുന്നില്‍ സമരക്കാര്‍ വിശദീകരിച്ചു. സ്ത്രീകള്‍ അടക്കമുള്ളവര്‍ തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നതിലെ സങ്കടം പ്രതിപക്ഷ നേതാവിനെ അറിയിക്കാനെത്തി. അലൈന്‍മെന്റിലെ അപാകത പരിഹരിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് ദേശീയപാതാ വികസനം നടത്തേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി ജി.സുധാകരനും എ.വിജയരാഘവനും മാപ്പ് പറയണം. സ്വാഗതമാട് പാലച്ചിറമാട് ബൈപ്പാസിനെതിരെ നിരാഹാര സമരം നടത്തുന്ന അഡ്വ.ഷബീനയെ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു.