സിമന്റ് വിതരണ ഏജന്‍സികള്‍ നാളെ മുതല്‍ സമരത്തിലേക്ക്
സിമന്റ് ഉല്‍പാദക കമ്പനികളുടെ കണ്‍സോര്‍ഷ്യവുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്കരണ സമരത്തിലേക്ക് നീങ്ങാനുള്ള വിതരണ ഏജന്‍സികളുടെ തീരുമാനത്തിന് പിന്നില്‍.
സംസ്ഥാനത്തെ സിമന്റ് വിതരണ ഏജന്‍സികള്‍ നാളെ മുതല്‍ സമരത്തിലേക്ക്. സിമന്റ് ഉല്‍പാദക കമ്പനികളുടെ കണ്‍സോര്‍ഷ്യവുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്കരണ സമരത്തിലേക്ക് നീങ്ങാനുള്ള വിതരണ ഏജന്‍സികളുടെ തീരുമാനത്തിന് പിന്നില്‍. സിമന്റ് കമ്പനികള്‍ കൃത്രിമ
ക്ഷാമമുണ്ടാക്കി വിലക്കയറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് വിതരണക്കാര്‍ ആരോപിക്കുന്നു
ശരാശരി ഒന്‍പത് ലക്ഷം ടണ്‍ സിമന്റാണ് പ്രതിമാസം കേരള വിപണിയില്‍ വില്‍ക്കപ്പെടുന്നത്. എന്നാല്‍ ക്ഷാമം സൃഷ്ടിച്ച് വിലകൂട്ടുകയെന്ന ലക്ഷ്യത്തോടെ സിമന്റ് ഉല്‍പാദക കമ്പനികള്‍ ഇത് പകുതിയാക്കി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സിമന്റ് വില ഇപ്പോള്‍ തന്നെ വളരെയധികമാണെന്നും വിലകൂട്ടുന്നത് നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും കേരള സിമന്റ് ഡീലേഴ്സ് അസ്സോസിയേഷന്‍ നേതാക്കള്‍ പറയുന്നു.
കച്ചവടം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കമ്പനികള്‍ വിതരണക്കാര്‍ക്ക് നല്‍കിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കിയില്ലെന്നും വിതരണക്കാര്‍ പറയുന്നു.ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പരമാവധി കുറക്കുകയെന്ന ലക്ഷ്യത്തോടെ ഘട്ടം ഘട്ടമായി ഓരോ കമ്പനികളെ ബഹിഷ്കരിക്കാനാണ് വിതരണക്കാരുടെ തീരുമാനം.