മുല്ലപ്പെരിയാര്‍ ഡാം: ഷട്ടര്‍ ഓപ്പറേറ്റിങ് ഷെഡ്യൂള്‍ രണ്ടു മാസത്തിനുള്ളില്‍

Update: 2018-05-24 03:10 GMT
Editor : Alwyn K Jose
മുല്ലപ്പെരിയാര്‍ ഡാം: ഷട്ടര്‍ ഓപ്പറേറ്റിങ് ഷെഡ്യൂള്‍ രണ്ടു മാസത്തിനുള്ളില്‍
Advertising

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപ്പറേറ്റിങ് ഷെഡ്യൂള്‍ രണ്ട് മാസത്തിനുള്ളില്‍ നല്‍കാന്‍ കുമളിയില്‍ ചേര്‍ന്ന മുല്ലപെരിയാര്‍ ഉന്നതാധികാരസമതി യോഗം നര്‍ദേശിച്ചു.

Full View

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപ്പറേറ്റിങ് ഷെഡ്യൂള്‍ രണ്ട് മാസത്തിനുള്ളില്‍ നല്‍കാന്‍ കുമളിയില്‍ ചേര്‍ന്ന മുല്ലപെരിയാര്‍ ഉന്നതാധികാരസമതി യോഗം നര്‍ദേശിച്ചു. ഡാമിലെ അറ്റകുറ്റ പണികള്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

മുല്ലപെരിയാര്‍ മേല്‍നോട്ടസമിതിയുടെ പുതിയ അധ്യക്ഷനായ ബികെആര്‍ പിള്ളയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ ഡാം പരിശോധിച്ചു. കേരളത്തിന്റെ പ്രതിനിധി വിജെ കുര്യനും തമിഴ്‍നാടിന്റെ പ്രതിനിധി പ്രഭാകരും സംഘത്തിലുണ്ടായിരുന്നു. തുടര്‍ന്ന് കുമളിയില്‍ ചേര്‍ന്ന യോഗത്തില്‍ ഷട്ടര്‍ ഓപ്പറേറ്റിങ് ഷെഡ്യൂള്‍ നല്‍കാന്‍ തമിഴ്നാടിനോട് നിര്‍ദ്ദേശിച്ചു. കേരളം വളരെ കാലമായി ആവിശ്യപെടുന്ന ഒന്നാണിത്.

ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവ് അറിയാനായി ഒന്‍പത് ഇടങ്ങളില്‍ ഉപകരണങ്ങള്‍‌ സ്ഥാപിക്കുവാനും മുന്നറിയിപ്പ് ഉള്‍പടെയുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുവാനുള്ള നടപടികള്‍ ഉടന്‍ കൈകൊള്ളുവാനും സമിതിയോഗം തീരുമാനിച്ചു. ജലനിരപ്പ് 136 അടിയാക്കി നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് സമതി ചെയര്‍മാന്‍ മുല്ലപ്പെരിയാര്‍ സമരസമതി നേതാക്കള്‍ നിവേദനം നല്‍കി. സെപ്തംബര്‍‍ രണ്ടാം വാരത്തില്‍ സമതി വീണ്ടും യോഗം ചേരും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News