സര്‍വകലാശാലക്ക് പോലും വേണ്ടാത്ത കാര്‍ഷിക ഡിപ്ലോമ കോഴ്സ്

Update: 2018-05-25 04:49 GMT
സര്‍വകലാശാലക്ക് പോലും വേണ്ടാത്ത കാര്‍ഷിക ഡിപ്ലോമ കോഴ്സ്
Advertising

ഡിപ്ലോമക്കാര്‍ക്കായി നീക്കിവെച്ചിരുന്ന ഫാം അസിസ്റ്റന്റ് തസ്തിക എടുത്ത് കളഞ്ഞതാണ് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയത്.

Full View

കാർഷിക സര്‍‍വ്വകലാശാലയുടെ കാര്‍ഷിക ഡിപ്ലോമ കോഴ്സ് പഠിച്ചിറിങ്ങുന്നവര്‍ക്ക് സര്‍വകലാശാലയിൽ പോലും തൊഴിൽ കിട്ടുന്നില്ലന്ന് പരാതി. ഡിപ്ലോമക്കാര്‍ക്കായി നീക്കിവെച്ചിരുന്ന ഫാം അസിസ്റ്റന്റ് തസ്തിക എടുത്ത് കളഞ്ഞതാണ് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയത്. രണ്ട് വര്‍‍ഷത്തെ കോഴ്സിന് ഒന്നരലക്ഷം രൂപയാണ് ഫീസിനത്തില്‍ മാത്രം ചിലവ്.

1986 ൽ കാര്‍ഷിക സര്‍വകലാശാല ഡിപ്ലോമ ഇൻ അഗ്രിക്കള്‍ച്ചർ എന്ന കോഴ്സ് നിര്‍ത്തലാക്കി. ഡിപ്ലോമക്കാര്‍ക്കായി നീക്കിവെച്ചിരുന്ന ഫാം അസിസ്റ്റന്റെ് തസ്തികയും ഇതോടപ്പം വേണ്ടന്നുവെച്ചു. എന്നാൽ 2011 ൽ പട്ടാമ്പി കേന്ദ്രത്തിൽ കോഴ്സ് പുനരാരംഭിച്ചു. ഫാം അസിസ്റ്റന്റ് പോസ്റ്റ് പുനസ്ഥാപിക്കുമെന്നായിരുന്നു വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വാഗ്‍ദാനം. എന്നാൽ അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഫാം അസിസ്റ്റന്റ് തസ്തിക പുനസ്ഥാപിച്ചില്ല. ഇതോടെ പഠനം പൂര്‍ത്തിയാക്കിയ 200 ലധികം വിദ്യാര്‍ഥികളുടെ ഭാവി അനശ്ചിതത്തിലായി.

സെമസ്റ്ററിന് 25000 രൂപ നിരക്കിൽ രണ്ട് വര്‍ഷത്തെ കോഴ്സിന് ഒന്നരലക്ഷം രൂപയാണ് ഫീസ്. മറ്റെവിടെയും കാര്‍ഷിക ഡിപ്ലോമക്കാര്‍ക്ക് അവസരവുമില്ല. ഇക്കാര്യത്തിൽ സര്‍ക്കാർ ഇടപെടണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

Tags:    

Similar News