അപകടരഹിത യാത്രയുടെ സന്ദേശവുമായി ചിത്രങ്ങളിലൂടെ ബോധവത്ക്കരണം

Update: 2018-05-25 03:11 GMT
Editor : admin
Advertising

രണ്ടായിരത്തോളം ചിത്രങ്ങള്‍ ഹരിദാസിന്റെ ശേഖരത്തിലുണ്ട്. വേഗമേറിയ നിരത്തുകളില്‍ ജീവനുകള്‍ പൊലിയുന്ന തുടര്‍ക്കഥയായപ്പോഴാണ്, ബോധവല്‍കരണത്തിന്റെ വഴിയിലേയ്ക്ക് ഹരിദാസ് എത്തിയത്.....

അപകട രഹിത പാത ഉറപ്പാക്കാന്‍, തന്റെ ചിത്രങ്ങളിലൂടെ ബോധവല്‍കരണം നടത്തുകയാണ് വയനാട് കല്‍പറ്റയിലെ ഫൊട്ടോഗ്രാഫര്‍ കെ.പി. ഹരിദാസ്. നിരത്തുകളില്‍ നിരവധി ജീവനെടുത്ത അപകടങ്ങളുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. രണ്ടായിരത്തോളം ചിത്രങ്ങള്‍ ഹരിദാസിന്റെ ശേഖരത്തിലുണ്ട്. വേഗമേറിയ നിരത്തുകളില്‍ ജീവനുകള്‍ പൊലിയുന്ന തുടര്‍ക്കഥയായപ്പോഴാണ്, ബോധവല്‍കരണത്തിന്റെ വഴിയിലേയ്ക്ക് ഹരിദാസ് എത്തിയത്. പത്തു വര്‍ഷം മുന്‍പായിരുന്നു ഇത്. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയിരുന്ന പ്രദര്‍ശനങ്ങള്‍ ഇപ്പോള്‍ കേരമൊട്ടുക്കും നടക്കുന്നു. 118 പ്രദര്‍ശനങ്ങളാണ് ഇതുവരെ നടത്തിയത്. ഇതുവഴി നിരവധി അവാര്‍ഡുകളും ലഭിച്ചു.

Full View

രണ്ടായിരത്തില്‍ അധികം വരുന്ന ചിത്രങ്ങള്‍ ഹരിദാസിന്റെ ശേഖരത്തിലുണ്ട്. എന്നാല്‍, ഇതു മുഴുവന്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന സ്ഥലം ഇനിയും ലഭിച്ചിട്ടില്ല. കൂടുതലും ബൈക്ക് അപകടങ്ങളുടെ ചിത്രങ്ങളാണ്. ഓരോ അപകടങ്ങള്‍ ഉണ്ടാകുന്പോഴും അവിടെയെത്തി, ചിത്രങ്ങള്‍ പകര്‍ത്തും. പിന്നീടിത് പ്രദര്‍ശിപ്പിയ്ക്കും. അപകടങ്ങള്‍ ജീവിതത്തിലുണ്ടാക്കുന്ന നഷ്ടങ്ങളെ പൊതുജനങ്ങളിലേയ്ക്ക് എത്തിയ്ക്കുകയാണ് ഓരോ പ്രദര്‍ശനത്തിലൂടെയും ലക്ഷ്യമിടുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News