ദേശീയപാത വികസനം; സമരത്തില്‍ മലപ്പുറം ജില്ലയിലെ സിപിഎം പ്രവര്‍ത്തകരും

Update: 2018-05-26 15:35 GMT
Editor : admin | admin : admin
ദേശീയപാത വികസനം; സമരത്തില്‍ മലപ്പുറം ജില്ലയിലെ സിപിഎം പ്രവര്‍ത്തകരും
Advertising

മലപ്പുറം ജില്ലയില്‍ ദേശീയപാത വികസനത്തില്‍ നിരവധി കുടുംബങ്ങളുടെ വീടും സ്ഥലവും നഷ്ടമാകും

Full View

ദേശീയപാത വികസനത്തിനെതിരായി നടക്കുന്ന സമരത്തില്‍ മലപ്പുറം ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ ദേശീയപാത വികസനത്തില്‍ നിരവധി കുടുംബങ്ങളുടെ വീടും സ്ഥലവും നഷ്ടമാകും.സിപിഎം പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങിയാല്‍ അത് സര്‍ക്കാരിന് തിരിച്ചടിയാകും.

ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍,ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ എന്നിവക്കെതിരെ മലപ്പുറത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്.രണ്ടു വര്‍ഷത്തിനകം ദേശീയ പാത വികസനം പൂര്‍ത്തീകരിക്കണമെന്നാണ് സിപിഎം നിലപാട്.എന്നാല്‍ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോയാല്‍ സമരക്കാര്‍ക്കൊപ്പം നില്‍ക്കാനാണ് സിപിഎമ്മിലെ പല ബ്രാഞ്ചുകളുടെയും തീരുമാനം. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുമെന്നും ഇനിയൊരു ചര്‍ച്ചയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്തണമെന്നാണ് ജില്ല കമ്മറ്റിയുടെ തീരുമാനം.

ദേശീയപാത സമരത്തെ എതിര്‍ത്താല്‍ അത് ജില്ലയിലെ പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിക്കുമെന്നും പലനേതാക്കളും പറയുന്നു.പരസ്യമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയാല്‍ സര്‍ക്കാരിന് ക്ഷീണംചെയ്യുമെന്ന അഭിപ്രായക്കാരും ഉണ്ട്. ആദ്യഘട്ടത്തില്‍ സമരത്തിന് നേതൃത്വം നല്‍കിയിലെങ്കിലും സമരകാരെ വിശ്വാസത്തിലെടുത്തായിരിക്കും മുന്നോട്ടുപോവുക.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News