മൂന്നാറില്‍ അപകട ഭീഷണിയിലായ കെട്ടിടങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്

Update: 2018-05-26 13:04 GMT
Editor : Muhsina
മൂന്നാറില്‍ അപകട ഭീഷണിയിലായ കെട്ടിടങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്
Advertising

മൂന്നാര്‍ പള്ളിവാസലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടഭീഷണിയിലായ രണ്ട് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഫോറസ്റ്റ് ഗ്ലേഡ്, കാശ്മീരം എന്നീ റിസോര്‍ട്ടുകളാണ് താല്‍ക്കാലികമായി..

മൂന്നാര്‍ പള്ളിവാസലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടഭീഷണിയിലായ രണ്ട് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഫോറസ്റ്റ് ഗ്ലേഡ്, കാശ്മീരം എന്നീ റിസോര്‍ട്ടുകളാണ് താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളാണ് മൂന്നാര്‍ പള്ളിവാസല്‍ മേഖലകള്‍. ദേവികുളം തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കാശ്മീരം, ഫോറസ്റ്റ് ഗ്ലെയ്ഡ് എന്നീ റിസോര്‍ട്ടുകള്‍ അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നത്. തഹസില്‍ദാര്‍ സബ് കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോഗുലിന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അപകടാവസ്ഥയിലായ രണ്ട് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തണമെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. വിനോദ സഞ്ചാരികള്‍ അടക്കമുള്ളവരുടെ സുരക്ഷയെ കരുതിയാണ് നടപടി. അപകടാവസ്ഥ തടയുന്നതിന് എന്ത് മാര്‍ഗ്ഗം സ്വീകരിച്ചുവെന്ന് റിസോര്‍ട്ട് ഉടമകള്‍ അടുത്തമാസം അഞ്ചിന് നടക്കുന്ന അവലോകന യോഗത്തില്‍ വ്യക്തമാക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. മൂന്നാര്‍ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളുടെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന മറ്റൊരു നിര്‍ദ്ദേശവും കലക്ടറുടെ ഉത്തരവിലുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News