മുല്ലപ്പെരിയാര്‍: സര്‍ക്കാര്‍ നിലപാടിനെതിരെ സമരം ശക്തമാക്കി സമരസമിതി
മുഖ്യമന്ത്രിയുടെ പ്രസ്താവന ഇടതുപക്ഷത്തിനെതിരെ ആയുധമാക്കാനാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശക്തമായ എതിര്‍പ്പുമായി മുല്ലപ്പെരിയാര്‍ സമരസമിതി രംഗത്ത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് സമരസമിതി അറിയിച്ചു.
മുല്ലപ്പെരിയാര്‍ പുതിയ ഡാംഎന്ന ആവശ്യത്തിലൂന്നി കഴിഞ്ഞ 7 വര്‍ഷക്കാലമായി സമരരംഗത്തുള്ള മുല്ലപ്പെരിയാര്‍ സമരസമിതി കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. കഴിഞ്ഞ 10വര്‍ഷമായി ഡാമിന്‍റെ ആശങ്കയകറ്റുവാന്‍ ഒരു സര്‍ക്കാരും ശ്രമിച്ചില്ലെന്ന് സമരസമിതി ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമെ ഭാവി പരിപാടികള്‍ തീരുമാനിക്കൂ.
മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് സമരസമിതിയുടേയും പെരിയാര്‍ തീരവാസികളുടേയും പ്രതീക്ഷ.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഇടതുപക്ഷത്തിനെതിരെ ആയുധമാക്കാനാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം.
അതിനിടെ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ അടിയന്തരയോഗം ഇടുക്കി ഉപ്പുതറയില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച ശേഷം മാത്രമെ ഭാവി പരിപാടികള്‍ തീരുമാനിക്കൂവെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. പ്രത്യക്ഷസമര പരിപാടികളിലേക്ക് സമിതി ഉടന്‍ പോകില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.